മലയാളികള്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിച്ചു ‘നിന്നുക്കോരി’ മൈക്ക് സ്റ്റാന്‍ഡ് റിലീസ് ചെയ്തു

Web Desk
1 Min Read

കൊച്ചി: വ്യത്യസ്തതയാര്‍ന്ന ജോണറുകളിലായി ഒരുക്കുന്ന പുത്തന്‍ സംഗീത സീരീസാണ് മൈക്ക് സ്റ്റാന്‍ഡ്. ഇന്ത്യയിലെമ്പാടുമുള്ള മികച്ച സ്വതന്ത്ര കലാകാരന്മാരുടെ വര്‍ക്കുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അത്തരം മികച്ച കലാകാരന്മാര്‍ക്ക് ആഗോള തലത്തില്‍ മികച്ച സാധ്യതകള്‍ ഒരുക്കുവാനുമായാണ് ഈ സീരീസ് സമര്‍പ്പിച്ചിരിക്കുന്നത്. മൈക്ക് സ്റ്റാന്‍ഡിന്റെ ആദ്യ സീസണ്‍ കേരളത്തില്‍ തന്നെയാണ് ആരംഭിച്ചത്.

city exchange

‘മൈക്ക് സ്റ്റാന്‍ഡ്’ സീരീസിന്റെ സൃഷ്ടാവ് വൈശാഖ് സുധാകരന്‍ എന്ന ചെറുപ്പക്കാരന്‍ ആണ്. വരും കാലങ്ങളിലായി നൂറിലധികം കലാകാരന്മാരുടെ വര്‍ക്കുകള്‍ സീരിസിന്റെ ഭാഗമായി പുറത്തിറക്കുവാനാണ് മൈക്ക് സ്റ്റാന്‍ഡ് ടീമിന്റെ ലക്ഷ്യം. ജോയ് മുസിക്കിന്റെ ബാനറില്‍ ഡോ. അജിത് ജോയ്, അച്ചു വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പ്രോജക്ട് നിര്‍മ്മിക്കുന്നത്.

ഈ സീരീസിലെ അദ്യ ഗാനമായ ‘നിന്നുക്കോരി’ മികച്ച അഭിപ്രായങ്ങളുമായി മാര്‍ച്ച് 10ന് യൂട്യൂബില്‍ ഉള്‍പ്പെടെ ഓണ്‍ലൈനില്‍ റീലീസ് ചെയ്തു. വി 3 കെ സംഗീതസംവിധാനം ചെയ്ത് മൊയീഹ ആലപിച്ച മ്യൂസിക്കല്‍ വീഡിയോ സംവിധാനം ചെയ്തത് ‘കല്‍ക്കി’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ പ്രവീണ്‍ പ്രഭാറാം ആണ്. അഖില്‍ ചന്ദ്രന്‍ ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. കര്‍ണാടിക്കും ഹിപ് ഹോപ്പും ഒത്തൊരുമിപ്പിച്ച് കൊണ്ട് ഒരുക്കിയ ഈ ഫ്യുഷന്‍ ഗാനമാണ് ‘മൈക്ക് സ്റ്റാന്‍ഡ്’ എന്ന ആഗോള പ്രോജക്ടിന്റെ ആദ്യ ചുവടുവെപ്പായി പുറത്തിറക്കിയിരിക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!