കല്ലായിപ്പുഴയിലെ മാലിന്യ പ്ലാന്റ് നിര്‍മാണം ഹൈക്കോടതി സ്റ്റേ ചെയ്തു

Web Desk
1 Min Read

കോഴിക്കോട്: കല്ലായിപ്പുഴയില്‍ കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള കോഴിക്കോട് കോര്‍പ്പറേഷന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.

city exchange

ജസ്റ്റിസ് അനു ശിവരാമനാണ് സ്റ്റേ അനുവദിച്ചത്. കല്ലായിപ്പുഴ മണ്ണിട്ട് നികത്തിയും പുഴത്തീരത്തെ കണ്ടല്‍ കാടുകള്‍ നശിപ്പിച്ചു കൊണ്ടും ജനവാസ മേഖലയില്‍ കൊണ്ടുവരുന്ന മലിന ജല സംസ്‌കരണ പദ്ധതിയെ ചോദ്യം ചെയ്ത് കല്ലായി പുഴ സംരക്ഷണ സമിതി, സംഗമം റസിഡന്‍സ് അസോസിയേഷന്‍, എസ് പി ടി വിരുദ്ധ ജനകീയ പ്രതിരോധ സമതി എന്നീ സംഘടനകള്‍ ചേര്‍ന്ന് അഭിഭാഷകാരയ ആര്‍ സുരേഷ്, എം മഞ്ജു എന്നിവര്‍ മുഖേനയാണ് ഹൈക്കോടതിയെ സമീപിച്ചത്.

കല്ലായിപ്പുഴയിലെ മലിനജല സംസ്‌കരണ പദ്ധതി നടപ്പാക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ നടപടികളിലേക്ക് നീങ്ങുന്നതിനെതിരേ സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടന്നുവരുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!