

ദോഹ: പ്രാദേശിക ഈന്തപ്പഴ മഹോത്സവത്തിന് സൂഖ് വാഖിഫില്‍ തുടക്കമായി. ഈന്തപ്പന മഹോത്സവം ഏപ്രില്‍ ഒന്നുവരെ തുടരും.

രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന മഹോത്സവം രാത്രി ഒന്‍പത് വരെയാണ് തുടരുക. വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് മൂന്ന് മണിക്ക് ആരംഭിച്ച് രാത്രി 10 മണിക്ക് അവസാനിക്കും.

മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ വിലയില്‍ വ്യത്യസ്ത പ്രാദേശിക ഇനങ്ങളാണ് എഴുപതിലേറെ ഫാമുകളും കമ്പനികളും പങ്കെടുക്കുന്ന ഈന്തപ്പഴ മഹോത്സവത്തില്‍ ഒരുക്കിയിരിക്കുന്നത്. മുന്‍സിപ്പാലിറ്റി മന്ത്രാലയത്തിന്റെ സഹകരണത്തോടെ സൂഖ് വാഖിഫ് അഡ്മിനിസ്ട്രേഷനാണ് ഈന്തപ്പഴ മഹോത്സവം നടത്തുന്നത്.
റമദാന് മുമ്പ് ഖത്തറിലെ താമസക്കാര്‍ക്ക് ഈത്തപ്പഴം ലഭ്യമാക്കാനും പ്രാദേശിക ഉത്പന്നങ്ങള്‍ പരിചയപ്പെടുത്താനും സാംസ്ക്കാരികവും പാരമ്പര്യവുമായ ബോധവത്ക്കരണം നടത്താനുമാണ് പ്രദര്‍ശനം ഉദ്ദേശിക്കുന്നത്.

