ബുധനാഴ്ച മുതല്‍ പ്രാദേശിക മഴ മേഘങ്ങള്‍ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Web Desk
1 Min Read

ദോഹ: ആഗസ്റ്റ് 16 ബുധനാഴ്ച മുതല്‍ വാരാന്ത്യം വരെ ഉച്ചതിരിഞ്ഞ് മഴ മേഘങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

city exchange

ഈ കാലയളവില്‍ ചില പ്രദേശങ്ങളില്‍ ചില സമയങ്ങളില്‍ ഇടിമിന്നലോട് കൂടിയ കാലാവസ്ഥയുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അല്‍ ഷഹാനിയയിലെ അല്‍ ഉത്തൂരിയയുടെ ചില ഭാഗങ്ങളില്‍ മഴ പെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ചില പ്രദേശങ്ങളില്‍ പൊടിപടലങ്ങളുണ്ടായത് ദൃശ്യപരത കുറയാന്‍ കാരണമായിരുന്നു.

- Advertisement -
Ad image

സിവില്‍ ഏവിയേഷന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം അല്‍ കിലബെയ്ന്‍ അഥവാ അല്‍ നാത്ര നക്ഷത്രങ്ങള്‍ ആഗസ്ത് 10നാണ് ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. ഇവ 13 ദിവസം ആകാശത്തുണ്ടാകും.

ഈ കാലയളവില്‍ ചൂടും ഈര്‍പ്പവുമുള്ള താപനില തുടരും. വടക്കു പടിഞ്ഞാറായി കാറ്റ് വീശുയും ചെയ്യും.

TAGGED:
Share This Article
Leave a Comment
error: Content is protected !!