

ദുബൈ: ഭാര്യയെ മുഖത്ത് അടിക്കുകയും തലമുടി പിടിച്ചു വലിക്കുകയും അപമാനിക്കുകയും ചെയ്തതിന് ഭാര്യക്ക് 9,000 ദിര്ഹം നഷ്ടപരിഹാരം നല്കാന് ഭര്ത്താവിനോട് റാസല്ഖൈമയിലെ സിവില് കോടതി ഉത്തരവിട്ടു. സ്നാപ്ചാറ്റ് വഴി സന്ദേശങ്ങള് അയച്ച് ഭാര്യയെ അപമാനിച്ചുവെന്നാണ് കേസില് പറയുന്നത്.

റാസല്ഖൈമ മിസ്ഡിമെയ്നര് കോടതി ഭര്ത്താവിനെ രണ്ട് മാസത്തെ തടവിന് ശിക്ഷിക്കുകയും ഇലക്ട്രോണിക് നിരീക്ഷണത്തിന് വിധേയനാക്കുകയും ചെയ്തു. പിന്നീട് ശിക്ഷാ കാലയളവില് റാസല് ഖൈമ വിടുന്നത് തടഞ്ഞു. എന്നിരുന്നാലും വിധിക്കെതിരെ ഭര്ത്താവ് കോടതിയില് അപ്പീല് നല്കി. പിന്നീട് 9,000 ദിര്ഹം പിഴ ചുമത്തി വിധി ഭേദഗതി ചെയ്യാന് തീരുമാനിച്ചു.
