കോണ്‍ടാക്ട് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലും ഹ്രസ്വചിത്ര തിരക്കഥ രചനാ മത്സരവും

Web Desk
1 Min Read

തിരുവനന്തപുരം: ചലച്ചിത്ര, ടെലിവിഷന്‍ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ’കോണ്‍ടാക്ട്’സംഘടിപ്പിക്കുന്ന പതിനാലാമത്ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേയ്ക്കും ഹ്രസ്വചിത്ര തിരക്കഥ രചനാമത്സരത്തിലേയ്ക്കും എന്‍ട്രികള്‍ ക്ഷണിച്ചു.

city exchange

ഷോര്‍ട്ട് ഫിലിം, ഷോര്‍ട്ട്ഫീച്ചര്‍, ഡോക്യൂമെന്ററി, കാമ്പസ് ഫിലിം, മ്യൂസിക്കല്‍ ആല്‍ബം, മൊബൈല്‍ ഫോണ്‍ സിനിമ, പരസ്യചിത്രങ്ങള്‍, ആനിമേഷന്‍ ഫിലിം എന്നീ വിഭാഗങ്ങളില്‍പ്പെട്ട ചിത്രങ്ങള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. ഓരോ വിഭാഗത്തിലെയും മികച്ച ചിത്രങ്ങള്‍ക്കുംമികച്ച സംവിധായകന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍,നടന്‍,നടി, ബാലതാരങ്ങള്‍ എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കും.

ഹ്രസ്വചിത്ര തിരക്കഥ രചനാ മത്സരത്തിനായി അര മണിക്കൂറിനു താഴെ ദൈര്‍ഘ്യമുള്ള തിരക്കഥകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. തിരക്കഥകള്‍ വ്യക്തമായ കൈപ്പടയിലോ ഡി ടി പി ചെയ്തതോ ആയിരിക്കണം.
ഫെസ്റ്റിവല്‍മെയ് മാസത്തില്‍തിരുവനന്തപുരത്തു നടക്കും. എന്‍ട്രികള്‍ഏപ്രില്‍ 15ന് മുമ്പായി ലഭിച്ചിരിക്കണം.

- Advertisement -
Ad image

സൗജന്യ അപേക്ഷാ ഫോറത്തിന് [email protected] എന്ന മെയിലില്‍ അപേക്ഷിക്കുക. ഫോണ്‍: 9349392259. 8547292259.

Share This Article
Leave a Comment
error: Content is protected !!