

കൊച്ചി: യുണി ടെക്സ്റ്റ് മൂവി ഹൗസ് നിര്‍മ്മിച്ച് ആശ എം മേനോന്റെ കഥക്ക് മണി മേനോന്‍ തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് ‘ട്രാവല്‍ ബ്ലോഗ്’. സിനിമയുടെ പൂജ കര്‍മ്മം കൊച്ചിയില്‍ നടന്നു. പ്രശസ്ത നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോറുമായ എന്‍ എം ബാദുഷ നിര്‍വ്വഹിച്ചു. ബ്രഹ്മശ്രീ ഡോ. സി ഇന്ദുമോന്റെ കാര്‍മികത്വത്തില്‍ നടന്ന പൂജ കര്‍മ്മത്തില്‍ നടനും നിര്‍മ്മാതാവുമായ സായി വെങ്കിടേഷ്, സംവിധായകന്‍ പ്രേം ആര്‍ നമ്പ്യാര്‍, സജീഷ് എം ഡിസൈന്‍സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് പറവൂര്‍, അഷ്റഫ് രംഗത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.


തമിഴ്‌നാട്ടിലെ അംബാ സമുദ്രത്തിലും സമീപ പ്രദേശങ്ങളിലുമായി നവംബര്‍ മാസം അവസാനത്തോട് കൂടി ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ഈ ചിത്രത്തില്‍ റിയാസ് പത്താന്‍ നായകനാകുന്നു. പുതുമുഖങ്ങളായ ആന്‍ ആല്‍ബിന്‍, രാഖി മനോജ് എന്നിവരാണ് നായികമാര്‍. സുനില്‍ പൊന്‍കുന്നം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രമോദ് ദേവനന്ദ, ആര്‍ട്ട്: പ്രശാന്ത് നെടുമങ്ങാട്, സംഗീതം: ജയന്‍ കോതമംഗലം, പ്രോജക്ട് ഡിസൈനര്‍: ഭരത് വര്‍മ്മ, പ്രൊഡക്ഷന്‍ എക്്‌സിക്യൂട്ടീവ്: കണ്ണന്‍ കുടപ്പനക്കുന്ന്, സ്റ്റില്‍സ്: അശോക് കാരക്കുളം, പി ആര്‍ ഒ: പി ശിവപ്രസാദ്.
