

മൂത്തേടം: ജുമാമസ്ജിദില്‍ എട്ടാമത് സ്വലാത്ത് വാര്‍ഷികവും നബിദിന പരിപാടികളും സംഘടിപ്പിച്ചു. ബുര്‍ദ മൗലിദ് സദസ്സിന് ജുനൈദ് ചേര്‍പ്പ് നേതൃത്വം നല്‍കി.
മൂത്തേടത്തറ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ലക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ഖത്തീബ് യൂസുഫ് മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അബൂത്വാഹിര്‍, പി എം എസ് തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.

മദ്രസ തലത്തിലും പൊതുപരീക്ഷയിലും എസ് എസ് എല്‍ സി പരീക്ഷയിലും ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
