

കോഴിക്കോട്: രാജ്യത്തെ ഇരുപത്തി അയ്യായിരം ഗ്രാമങ്ങളില്‍ വിദ്യാര്‍ഥികളുടെ സമഗ്രപുരോഗതിക്കായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എസ് എസ് എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാമ്പത്തിക സ്വരൂപണത്തിന് വെള്ളിയാഴ്ച്ച തുടക്കമാകും. റമദാന് മാസത്തില്‍ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഫണ്ട് സമാഹരണത്തിലൂടെയാണ് എസ് എസ് എഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തികം ലഭ്യമാക്കുന്നത്.

വിദ്യാഭ്യാസ, സാമൂഹിക, കാരുണ്യ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ, സാംസ്കാരിക, ബൗദ്ധിക ഇടപെടലുകളുമായി സമൂഹത്തില്‍ നിറഞ്ഞു നില്ക്കുന്ന സംഘടനക്ക് കൈത്താങ്ങായി സമൂഹവും സമുദായവും ഉണ്ടാകണമെന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീന്‍ ഫാളിലി പ്രസ്താവനയില്‍ പറഞ്ഞു. വിദ്യാര്‍ഥി തലമുറയെ ധാര്മ്മികവത്കരിക്കുന്നതില് സജീവ പങ്കാളിത്തം വഹിക്കുന്ന എസ് എസ് എഫിനെ സഹായിക്കാന്‍ എല്ലാവരും സന്നദ്ധരാകണമെന്നും ഫണ്ട് ദിനം വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
