സാജു നവോദയ നായകനായ ‘ഇക്കാക്ക’ മെയ് 3ന്

Web Desk
2 Min Read

കൊച്ചി: സൈനു ചാവാക്കാടന്‍ സംവിധാനം ചെയ്ത് പ്രദീപ് ബാബു, സാജു നവോദയ (പാഷാണം ഷാജി), ശിവജി ഗുരുവായൂര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രമാണ് ‘ഇക്കാക്ക’. ചിത്രം മെയ് മൂന്നിന് മെയിന്‍ സ്ട്രീം ഒ ടി ടിയിലൂടെ റിലീസാവുന്നു.

city exchange

അഞ്ച് കൂട്ടുകാരുടെ ഹൃദയ ബന്ധത്തിന്റെ കഥ പറയുന്ന ഫാമിലി ആക്ഷന്‍ ത്രില്ലറായ ഇക്കാക്കയുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ബിമല്‍ പങ്കജ്, പ്രദീപ് ബാബു എന്നിവര്‍ ചേര്‍ന്നാണ്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് പ്രദീപ് ബാബു സംഗീതം നിര്‍വ്വഹിക്കുകയും സംസ്ഥാന അവാര്‍ഡ് നേടീയ പ്രിയ ഗായിക നിത്യാ മാമന്‍ മനോഹരമായി ആലപിക്കുകയും ചെയ്ത ഗാനം ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ചിത്രം നിര്‍മിച്ചിരിക്കുന്നത് ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറിയാണ്. ചിത്രത്തിലെ ഒരു അടിപൊളി ഗാനം പാഷാണം ഷാജിയും ആലപിച്ചിട്ടുണ്ട്. അമര്‍ ആനന്ദ്, സിക്ക് സജീവന്‍ ഷെരീഫ് സികെഡിഎന്‍, റാഷിന്‍ ഖാന്‍, അക്ബര്‍ഷാ, അശ്വതി, ഹീരാതുളസി, ആശ കെ നായര്‍, അലീന രാജന്‍, കലാഭവന്‍ നന്ദന എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

- Advertisement -
Ad image

കഥ, തിരക്കഥ: വത്സലാകുമാരി ടി ചാരുംമൂട്, എക്്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബിഗ് ഷോ മീഡിയ, ആശ കെ നായര്‍, കോ പ്രൊഡ്യൂസര്‍: ഹൈ സീസ് ഇന്റര്‍നാഷണല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പ്രവീ നായര്‍, അസോസിയേറ്റ്: സലേഷ് ശങ്കര്‍ എങ്ങണ്ടിയൂര്‍, ഛായാഗ്രഹണം: ടോണി ലോയിഡ് അരൂജ, ജിജോ ഭാവചിത്ര, എഡിറ്റര്‍: വൈശാഖ് രാജന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷജീര്‍ അരീക്കോട്, ലിറിക്‌സ്: സന്തോഷ് വര്‍മ്മ, ഫ്രാന്‍സിസ് ജിജോ, അപ്പു വൈപ്പിന്‍, മ്യൂസിക്: പ്രദീപ് ബാബു, ബിമല്‍ പങ്കജ്, ബാക് ഗ്രൗണ്ട് സ്‌കോര്‍: പി ബി, സൗണ്ട് ഡിസൈന്‍: കരുണ്‍ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: പ്രകാശ് തിരുവല്ല, ആര്‍ട്ട്: ഷെരീഫ് രസറി, മേക്കപ്പ്: ബാബുലാല്‍ കൊടുങ്ങല്ലൂര്‍, കോസ്റ്റ്യൂമര്‍: ബിന്ദു എന്‍ കെ പയ്യന്നൂര്‍, കളറിസ്റ്റ്: ഷാന്‍ ആഷിഫ്, സ്റ്റില്‍സ:് പ്രശാന്ത് ഐഐഡിയ, സ്റ്റുഡിയോ: വാമ ഫിലിം ഹൗസ്, മാര്‍ക്കറ്റിംഗ് ആന്റ് ഡിസ്ട്രിബ്യൂഷന്‍: ബി ആര്‍ എസ് ക്രിയേഷന്‍സ്, പി ആര്‍ ഒ: പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!