സലാലയിലെ പള്ളിയില്‍ മലയാളി വെടിയേറ്റു മരിച്ച നിലയില്‍

Web Desk
0 Min Read

സലാല: കോഴിക്കോട് സ്വദേശിയെ സലാലയിലെ പള്ളിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര കക്കറമുക്ക് സ്വദേശി മൊയ്തീനാണ് മരിച്ചത്.

city exchange

സലാല സാദയിലെ ഖദീജ മസ്ജിദില്‍ രാവിലെ പത്ത് മണിയോടെ സാധാരണ പോലെ ളുഹാ നമസ്‌കാരത്തിനായി ഇദ്ദേഹം പോയപ്പോഴാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ആരാണ് വെടി വെച്ചതെന്ന് വ്യക്തമല്ല. മൃതദേഹത്തിന് സമീപം വലിയൊരു തോക്കും കണ്ടെത്തിയിരുന്നു.

പൊലിസ് സ്ഥലത്തെത്തി വിശദ അന്വേഷണം നടത്തുകയാണ്. ഈ പള്ളിയില്‍ നമസ്‌കാരം നിര്‍ത്തി വെച്ചിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!