Entertainment
‘രാജകന്യക’ വീഡിയോ ഗാനം പുറത്തിറങ്ങി

തിരുവനന്തപുരം: വൈസ് കിംഗ് മൂവീസിന്റെ ബാനറില്‍ വിക്ടര്‍ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന രാജകന്യക ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചലച്ചിത്ര, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം പാളയം കത്തീഡ്രലില്‍ നടന്നു. പ്രശസ്ത പിന്നണി ഗായിക കെ എസ് ചിത്ര ആലപിച്ച മേലെ വിണ്ണില്‍ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അരുണ്‍ വെണ്‍പാലയാണ്.


ഓഡിയോ റിലീസിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നടനും സംവിധായകനുമായ മധുപാല്‍ നിര്‍വഹിച്ചു. ഗാനത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഈ ഗാനം ഇതിനോടകം വൈറലായി മാറിക്കഴിഞ്ഞു. ഓഡിയോ ലിങ്ക് വൈസ് കിംഗ് മൂവീസിന്റെ യൂട്യൂബ് ചാനലില്‍ ലഭ്യമാണ്.

ആത്മീയ രാജന്‍, രമേഷ് കോട്ടയം, ചെമ്പില്‍ അശോകന്‍, ഭഗത് മാനുവല്‍, മെറീന മൈക്കിള്‍, ഷാരോണ്‍ സാഹിം, ഡയാന ഹമീദ്, മീനാക്ഷി അനൂപ്, ആശ അരവിന്ദ്, അനു ജോസഫ്, ഡിനി ഡാനിയേല്‍, ജയ കുറുപ്പ്, അഷറഫ് ഗുരുക്കള്‍, ജികെ പന്നാംകുഴി, ഷിബു തിലകന്‍, ടോം ജേക്കബ്, മഞ്ചാടി ജോബി, ബേബി, മേരി തുടങ്ങി താരങ്ങളോടൊപ്പം നിരവധി പുതുമുഖ താരങ്ങളും അഭിനയിക്കുന്നു.


ഒരേ സമയം ഫാമിലി ഓഡിയന്‍സിനും പുതുതലമുറയ്ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ ഫാന്റസി ത്രില്ലര്‍ വിഭാഗത്തിലാണ് രാജകന്യക ഒരുക്കിയിരിക്കുന്നത്. മികച്ച 4കെ ഡോള്‍ബി ദൃശ്യാനുഭവത്തില്‍ സംഗീതവും ആക്ഷന്‍ രംഗങ്ങളും നിങ്ങള്‍ക്കാസ്വദിക്കാന്‍ കഴിയും. ജൂലൈ ആദ്യവാരം റിലീസിന് ഒരുങ്ങുന്ന ഈ ചിത്രം ആദ്യം കേരളത്തിലും തുടര്‍ന്ന് മറ്റു ഭാഷകളിലും ആയി ലോകമെമ്പാടും റിലീസിന് ഒരുങ്ങുകയാണ്.
ഡിസ്ട്രീബ്യൂഷന്‍ ഹെഡ്- പ്രദീപ് മേനോന്‍, പി ആര്‍ ഒ- എ എസ് ദിനേശ്.


