നന്ദു മഹാദേവയ്ക്ക്സമര്‍പ്പിച്ച തമിഴ്മ്യൂസിക്കല്‍ ആല്‍ബം റിലീസ് ചെയ്തു

Web Desk
1 Min Read

തിരുവനന്തപുരം: മലയാളികളായയുവതീയുവാക്കള്‍ ഒരുക്കിയതമിഴ് മ്യൂസിക്കല്‍ വീഡിയോ ആല്‍ബം’കണ്‍ വിഴിത്താല്‍’ റിലീസ്ചെയ്തു. സുലു ആന്റ് സല്ലു പ്രൊഡക്ഷന്‍സിന്റെബാനറില്‍ ഷഹീന്‍, നിസാം എന്നിവര്‍ചേര്‍ന്ന് നിര്‍മിച്ച ആല്‍ബംയുവചലച്ചിത്ര താരം വിനീത് അനില്‍ ആണ് സംവിധാനം ചെയ്തത്. ഹൃദയസ്പര്‍ശിയായ അഗാധ പ്രണയം പശ്ചാത്തലമാക്കിയുള്ളതാണ് ആല്‍ബം.
കണ്ണുതുറന്നാല്‍ എന്നാണ്കണ്‍ വിഴിത്താല്‍ എന്ന വാചകത്തിന്റെഅര്‍ഥം. ക്യാന്‍സര്‍ബാധിച്ച്മരിച്ച നന്ദു മഹാദേവഎന്നയുവാവിന് സമര്‍പ്പിച്ചുകൊണ്ടുള്ളതാണ് ആല്‍ബം. യൂട്യൂബില്‍റിലീസ്ചെയ്തആല്‍ബത്തിന് മികച്ചപ്രതികരണമാണ് ലഭിക്കുന്നത്.
ഷഹീന്‍, നയന രാജന്‍, വിഷ്ണു ഗംഗാധര്‍,നിസാം,ഡോ. അഫിന്‍ സലിം,ഗൗരി കൃഷ്ണ, വിഷ്ണുജി റാം എന്നിവരാണ് താരങ്ങള്‍. ഗാനരചന, സംഗീതം: അക്ഷയ് രാജ് . ഗായകര്‍: നജീം അര്‍ഷാദ്,അമൃത ജയകുമാര്‍. കഥ: ഷഹീന്‍.ഛായാഗ്രഹണം: ശ്രീനിജി എസ്. എഡിറ്റിംഗ്: അനുരാജ്രാജശേഖരന്‍. പി ആര്‍ ഒ: റഹിം പനവൂര്‍.
ഒരുകുടയുംകുഞ്ഞുപെങ്ങളുംഎന്നസീരിയലിലും യോദ്ധഎന്നമോഹന്‍ലാല്‍ ചിത്രത്തിലും ബാലതാരമായി അഭിനയിച്ചിട്ടുളവിനീത് അനില്‍പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. വിനീത് സംവിധാനം ചെയ്യുന്ന ആറാമത്തെആല്‍ബമാണിത്.

city exchange
Share This Article
Leave a Comment
error: Content is protected !!