
കൊച്ചി: ഓസ്ട്രിയ മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രവിത ആര്‍ പ്രസന്ന, പ്രസന്ന മണി ആചാരി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് അരുണ്‍ രാജ് പൂത്തണല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘റീക്രിയേറ്റര്‍- ഫിലിം മേക്കേഴ്‌സ് എന്‍സൈക്ലോപീഡിയ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി. ഏയ്ഞ്ചല്‍ മോഹന്‍, റിഷി കുമാര്‍, അനുമോള്‍ അനുകുട്ടി), ദിയാ റോസ് എന്നിവരാണ് പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

സിനിമാ മേഖലയെ തന്നെ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം യഥാര്‍ഥ സംഭവങ്ങളെയും ജീവിതാനുഭവങ്ങളെയും പ്രമേയമാക്കിയാണ് ഒരുങ്ങുന്നത്. സുനീഷ് മുക്കം ഛായാഗ്രഹണവും അര്‍ജ്ജുന്‍ ഹരീന്ദ്രനാഥ് ചിത്രസംയോജനവും നിര്‍വഹിക്കുന്നു. അജിത് എസ് പിള്ള, ബാബു നാരായണന്‍, മുത്തു വിജയന്‍ എന്നിവരുടെ വരികള്‍ക്ക് ബാബു നാരായണനും പി എം രാജാ പോളും ചേര്‍ന്ന് സംഗീതം നല്‍കിയിരിക്കുന്നു. എം ജി ശ്രീകുമാര്‍, അന്‍വര്‍ സാദത്ത്, ഇഷാന്‍ ദേവ്, വിഷ്ണു നമ്പൂതിരി, അഖില ആനന്ദ്, വീണാ സുജിത്ത്, ശ്രേയ അന്ന ജോസഫ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.


നൃത്തസംവിധാനം: അബു അലി, മന്‍സൂര്‍ തണ്ടര്‍ലൈന്‍സ്. സംഘട്ടനം- അരുണ്‍ രാജാ. ചമയം: രതീഷ് നാരുവാമൂട്. വസ്ത്രാലങ്കാരം: ഉമേഷ് ആറ്റുപുറം, കലാസംവിധാനം: മൊയ്മീന്‍ റാസി, വി എഫ് എക്‌സ്: അഭിലാഷ് റിയല്‍ ഫ്രെയിംസ്, ഡി ഐ കളറിംഗ്: ജോഷി എ എസ്. പശ്ചാത്തലസംഗീതം: ഷിനു ജി നായര്‍. നിശ്ചല ഛായാഗ്രഹണം: സതീഷ് കോറല്‍. എക്‌സിക്യൂട്ടീവ് നിര്‍മാതാക്കള്‍: വിജി കൃഷ്ണന്‍, സുനിത കുമാരി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഹരി വെഞ്ഞാറമൂട്. പ്രൊഡക്ഷന്‍ മാനേജര്‍: ഷൈന്‍ കരുണാകരന്‍. പി ആര്‍ ഒ: പി ശിവപ്രസാദ്. ജൂലൈ അവസാന വാരത്തോടെ
ചിത്രം പ്രദര്‍ശനത്തിനെത്തും.
