

അബൂദാബി: അന്തരിച്ച ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വേര്‍പാടില്‍ ലോക നേതാക്കളുടെയും അവരുടെ പ്രതിനിധി സംഘത്തലവന്മാരുടെയും അനുശോചനം പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു.


ശൈഖ് മുഹമ്മദ് യു എ ഇ തലസ്ഥാനമായ അബുദാബിയില്‍ ഒമാനിലെ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ബിന്‍ തൈമൂര്‍ അല്‍ സെയ്ദില്‍ നിന്ന് അനുശോചനം സ്വീകരിച്ചു. ജോര്‍ദാനിലെ രാജാവ് അബ്ദുല്ല രണ്ടാമന്‍ ഇബ്‌നു അല്‍ ഹുസൈന്‍, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി, ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹ്, ടുണീഷ്യയുടെ പ്രസിഡന്റ് കൈസ് സെയ്ദ്, സുഡാനിലെ പരമാധികാര ട്രാന്‍സിഷണല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്‍ അബ്ദുല്‍റഹ്മാന്‍ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.


സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ രാജകുമാരന്‍ സൗദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദും അനുശോചനം രേഖപ്പെടുത്തി. ഹുസാം ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ്, അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, ഡോ. അബ്ദുല്‍ അസീസ് ബിന്‍ സത്താം ബിന്‍ അബ്ദുല്‍ അസീസ്, അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍, ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല രാജകുമാരന്‍, സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, ശൈഖ് സബാഹ് ഖാലിദ് അല്‍-ഹമദ് അല്‍-സബാഹ്, ശൈഖ് ജാസിം ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനി, മുസ്തഫ അല്‍-കാദിമി, നജീബ് മിക്കാറ്റി, അയ്മാന്‍ ബിന്‍ അബ്ദുല്‍ റഹ്മാന്‍; മന്‍സൂര്‍ അസം, മസ്റൂര്‍ ബര്‍സാനി; മുഹമ്മദ് അല്‍ ഹല്‍ബൂസി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോടൊപ്പം അനുശോചനം സ്വീകരിച്ചുകൊണ്ട് ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ശൈഖ് സയീദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ശൈഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ ഖലീഫ അല്‍ നഹ്യാന്‍, ശൈഖ് ശഖ്ബൂത് ബിന്‍ നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനുമുണ്ടായിരുന്നു.

യു എ ഇയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ ലോക നേതാക്കളും പ്രതിനിധികളും അഭിനന്ദിച്ചു.
യു എ ഇയോടും അവിടുത്തെ ജനങ്ങളോടുമുള്ള ആത്മാര്‍ഥമായ സഹോദരവികാരങ്ങള്‍ക്ക് ശൈഖ് മുഹമ്മദ് തന്റെ നന്ദി അറിയിച്ചു.

