സുനൈന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘റെജീന’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി

Web Desk
1 Min Read

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ നടി സുനൈനയെ നായികയാക്കി സംവിധായകന്‍ ഡോമിന്‍.ഡി.സില്‍വ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി അണിയിച്ചൊരുക്കുന്ന ചിത്രമാണ് ‘റെജീന’. സതീഷ് നായരാണ് റെജീനയുടെ നിര്‍മ്മാതാവും സംഗീത സവിധായകനും.

city exchange

പ്രശസ്ത സംവിധായകരായ ആഷിഖ് അബുവും വെങ്കട് പ്രഭുവും ചേര്‍ന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ഒരു സ്‌റ്റൈലിഷ് ത്രില്ലര്‍ ചിത്രമത്രെ റെജീന.

യെല്ലോ ബിയര്‍ പ്രൊഡക്ഷന്‍ എല്‍.എല്‍.പിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന റെജീനക്ക് വേണ്ടി മലയാളത്തില്‍ ഹരി നാരായണന്‍ രചിച്ച് സതീഷ് നായര്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ രമ്യാ നമ്പീശന്‍, വൈക്കം വിജലക്ഷ്മി എന്നിവരാണ് ആലപിച്ചിരിക്കുന്നത്. ക്രൈം ത്രില്ലറായ റെജീനയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും അണിയറക്കാര്‍ അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!