സിന്ധുദേവി രമേശിന്റെ വീഡിയോ ആല്‍ബം ‘ആത്മരാഗം’ റിലീസ് ചെയ്തു

Web Desk
1 Min Read

തിരുവനന്തപുരം: ചലച്ചിത്ര പിന്നണി ഗായിക സിന്ധുദേവി രമേശ് ഈണം നല്‍കി ആലപിച്ച സംഗീത വീഡിയോ ആല്‍ബം’ആത്മ രാഗം’ റിലീസ് ചെയ്തു. ലേഖ പരവൂര്‍
ആണ് ഗാനത്തിന്റെ രചന നിര്‍വഹിച്ചത്. ‘ആ’എന്ന അക്ഷരത്തിലാണ്ഈഗാനത്തിലെഓരോ വരികളും തുടങ്ങുന്നത് എന്നപ്രത്യേകതയുണ്ട്. പേര് സൂചിപ്പിക്കുന്നതു പോലെ സങ്കല്പത്തിലൂടെയുള്ള മനസ്സിന്റെസഞ്ചാരമാണ് ഈഗാനത്തിലൂടെ അവതരിപ്പിക്കുന്നത്.
കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയില്‍കെ ജെ യേശുദാസിനോടൊപ്പം പാടിയ’ഹൃദയവനിയിലെ ഗായികയോ…’ എന്നു തുടങ്ങുന്ന സൂപ്പര്‍ ഹിറ്റ് ഗാനം ഉള്‍പ്പെടെനിരവധി ഗാനങ്ങളിലൂടെപ്രശസ്തയാണ് സിന്ധുദേവിരമേശ്. സിനിമാ ഗാനങ്ങളുംആല്‍ബം ഗാനങ്ങളും ഉള്‍പ്പെടെ വിവിധ ഭാഷകളിലായി രണ്ടായിരത്തിലധികം ഗാനങ്ങള്‍ സിന്ധു ദേവി പാടിയിട്ടുണ്ട്. ലേഖപരവൂര്‍നിരവധി കവിതകളും ഗാനങ്ങളും രചിച്ചിട്ടുണ്ട്.
നിത്യാരാജ് ആണ്ഈ ആല്‍ബത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത്.ഓര്‍ക്കസ്‌ട്രേഷന്‍: ശ്യാം. മിക്‌സിംഗ്, എഡിറ്റിംഗ്:നെബു (ആഡിയോ ക്രാഫ്റ്റ്കുവൈറ്റ് ).
ഛായാഗ്രഹണം: ശ്രീഹരി മോഹനന്‍, നിതിന്‍ കൃഷ്ണ. വീഡിയോ എഡിറ്റിംഗ്: ശ്രീദര്‍ശന്‍ സന്തോഷ്. പി ആര്‍ ഒ: റഹിംപനവൂര്‍.

city exchange
Share This Article
Leave a Comment
error: Content is protected !!