ഖത്തര്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്കുളള റജിസ്‌ട്രേഷന്‍ ആഗസ്ത് ഒന്നുമുതല്‍

Web Desk
1 Min Read

ദോഹ: പുതിയ അധ്യയന വര്‍ഷം സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പ്രവേശനം ലഭിക്കാനുള്ള റജിസ്‌ട്രേഷന്‍ ആഗസ്ത് ഒന്നു മുതല്‍ 15 വരെ പബ്ലിക്ക് സര്‍വീസസ് പോര്‍ട്ടലില്‍ ലഭ്യമാകുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ട്വീറ്റ് ചെയ്തു. Eduservices.edu.gov.qa വെബ്‌സൈറ്റ് വഴി അപേക്ഷകര്‍ക്ക് പൊതു സേവന പോര്‍ട്ടലിലേക്ക് പ്രവേശിക്കാന്‍ കഴിയും. ഖത്തറി വിദ്യാര്‍ഥികള്‍ക്കും മറ്റ് ജി സി സി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഖത്തരി വനിതകളുടെ മക്കള്‍ക്കും സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും രജിസ്‌ട്രേഷനായി അപേക്ഷിക്കാവുന്നതാണ്. യോഗ്യതയുള്ള വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച അപേക്ഷകള്‍ വിദ്യാര്‍ഥികാര്യ വകുപ്പ് വിലയിരുത്തും. റജിസ്‌ട്രേഷന്‍ നടപടികള്‍ സ്‌കൂളാണ് നടത്തുക. റജിസ്‌ട്രേഷനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് പൊതു സേവന പോര്‍ട്ടലില്‍ ലഭ്യമായ യൂസര്‍ ഗൈഡ് സന്ദര്‍ശിക്കാവുന്നതോ 155 ഹോട്ട്ലൈനുമായി ബന്ധപ്പെടാവുന്നതോ ആണ്.

city exchange
Share This Article
Leave a Comment
error: Content is protected !!