റോട്ടറിയുടെ ധ്വനി പദ്ധതി റോജി എം ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

അങ്കമാലി: കൊച്ചിന്‍ മെട്രോപോളിസ് റോട്ടറി ക്ലബ്ബും അങ്കമാലി റോട്ടറി ക്ലബ്ബും ലൂര്‍ദ് ഹോസ്പിറ്റല്‍ എറണാകുളവുമായി ചേര്‍ന്ന് നടത്തുന്ന ധ്വനി പദ്ധതിയുടെ ഉദ്ഘാടനം അങ്കമാലി എം എല്‍ എ റോജി എം ജോണ്‍ നിര്‍വഹിച്ചു. കേള്‍വി ശക്തിക്കുള്ള ഉപകരണങ്ങളും സഹായങ്ങളും നല്കുന്ന പദ്ധതിയാണ് ധ്വനി.

city exchange

ഏറെ ജനോപകാരപ്രദമായ പദ്ധതികളും പരിപാടികളുമാണ് റോട്ടറി ക്ലബുകള്‍ നടപ്പാക്കുന്നതെന്നും എല്ലാ ജനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോഴാണ് ആവശ്യക്കാരിലേക്ക് ഏറെ സഹായങ്ങളും പദ്ധതികളും എത്തിച്ചേരുന്നതെന്നും റോജി എം ജോണ്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഇത്തരം പദ്ധതികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളില്‍ നിന്ന് ലഭ്യമാക്കാന്‍ തന്റെ സേവനവുമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്കി.

റോട്ടറി ഇന്റര്‍നാഷണല്‍ 3201 ഡിസ്ട്രിക്ട് ഗവര്‍ണര്‍ രാജ്‌മോഹന്‍ നായര്‍, ലൂര്‍ദ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടറും സി ഇ ഒയുമായ റവ. ഫാ. ഷൈജു അഗസ്റ്റിന്‍ തോപ്പില്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ധ്വനി പ്രൊജക്ട് ചെയര്‍മാനും ലൂര്‍ദ് ഹോസ്പിറ്റല്‍ ഇ എന്‍ ടിയുടേയും കോക്ക്‌ലിയര്‍ ഇംപ്ലാന്റ് സര്‍ജറി തലവനുമായ ഡോ. ജോര്‍ജ്ജ് കുരുവിള, അങ്കമാലി റോട്ടറി ക്ലബ് പ്രസിഡന്റ് പോള്‍ വര്‍ഗ്ഗീസ്, കൊച്ചിന്‍ മെട്രോപോളിസ് റോട്ടറി ക്ലബ് പ്രസിഡന്റ് ബ്രൈറ്റ് പുത്തന്‍പറമ്പില്‍, ലൂര്‍ദ് ഹോസ്പിറ്റല്‍ പി ആര്‍ ഒ സജി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!