അവയവദാനത്തിലൂടെ നാല് പേര്‍ക്ക് പുതുജീവിതമേകി ജോമോന്‍ അനശ്വരനായി

Web Desk
1 Min Read

കോഴിക്കോട്: ഇടവേളയ്ക്ക് ശേഷം ഉത്തര കേരളത്തില്‍ വീണ്ടും അവയവദാനം. കണ്ണൂര്‍ ജില്ലയിലെ പരിയാരം പുത്തൂര്‍ കുന്നിലെ ജോമോന്‍ (24) ആണ് അവയവദാനത്തിലൂടെ നാല് പേര്‍ക്ക് പുതുജീവനേകിയത്.

city exchange

ജോമോന്റെ കരള്‍, ഒരു വൃക്ക എന്നിവ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് രണ്ട് പേര്‍ സ്വീകരിച്ചു. ബാലുശ്ശേരി സ്വദേശിയായ വ്യക്തി വൃക്കയും പാനൂര്‍ സ്വദേശി കരളുമാണ് ട്രാന്‍സ്പ്ലാന്റ് സര്‍ജറിയിലൂടെ സ്വീകരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച നടന്ന കാര്‍ അപകടത്തെ തുടര്‍ന്നാണ് ജോമോന്‍ കണ്ണൂരിലെ ശ്രീചന്ദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ടത്. തലച്ചോറിനായിരുന്നു ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് ചൊവ്വാഴ്ച്ച മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അവയവദാനത്തിന്റെ സാധ്യതകളെ കുറിച്ച് ബന്ധുക്കളോട് സംസാരിക്കുകയും പിതാവിന്റെയും മാതാവിന്റെയും വിദേശത്തുള്ള സഹോദരന്റെയും സമ്മതത്തോടെ അവയവദാനത്തിന് തയ്യാറാവുകയുമായിരുന്നു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!