ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോ എന്റോളജി കോണ്‍ഫറന്‍സിന് തുടക്കമായി

Web Desk
1 Min Read

കോഴിക്കോട്: ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോഎന്റോളജി കേരളാ ചാപ്റ്ററിന്റെ കോണ്‍ഫറന്‍സിന് 2022ന് തുടക്കമായി. ഇത്തവണ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കാലിക്കറ്റ് ഗട്ട് ക്ലബ്ബ് എന്നിവരാണ് കോണ്‍ഫറന്‍സിനു ആതിഥ്യമരുളുന്നത്. പ്രശസ്ത ഗ്യാസ്ട്രോ എന്റോളജിസ്റ്റും മുതിര്‍ന്ന ഡോക്ടറുമായ പ്രൊഫ. വിനയചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ
ഗ്യാസ്ട്രോഎന്റോളജിസ്റ്റുമാരുടെ അറിവിലും എണ്ണത്തിലുമുണ്ടായ ദ്രുതഗതിയിലുള്ള മുന്നേറ്റം അത്ഭുതവും അഭിമാനവും ഉളവാക്കുന്നതാണെന്നു അദ്ദേഹം പറഞ്ഞു.

city exchange

വിരലിലെണ്ണാവുന്ന ഡോക്ടര്‍മാരുമായി ആരംഭിച്ച കേരളത്തിലെ കൂട്ടായ്മ ഇപ്പോള്‍ മറ്റുവിഭാഗങ്ങളെക്കാള്‍ മികച്ചതാണ്. നൂതന അറിവുകള്‍ നേടുന്നതിലും പങ്കുവെക്കുന്നതിലും നമ്മള്‍ കാട്ടുന്ന താത്പര്യം മറ്റുള്ളവര്‍ക്കും മാതൃകയാണ്. ഈ കോണ്‍ഫറന്‍സ് അതിനു കൂടുതല്‍ ശക്തിപകരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ഐ എസ് ജി കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. പ്രകാശ് സഖറിയാസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പദ്മശ്രീ ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ (സീനിയര്‍ ഗ്യാസ്ട്രോഎന്ററോളജിസ്റ്റ് കൊച്ചി), ഡോ. അനീഷ് കുമാര്‍ (ഹെഡ്, ഗ്യാസ്ട്രോഎന്ററോളജി ആസ്റ്റര്‍ കോഴിക്കോട്), പ്രൊഫ കൃഷ്ണദാസ് ഡി (ഹെഡ്, ഗ്യാസ്ട്രോഎന്ററോളജി എം സി എച്ച് തിരുവനന്തപുരം), ഡോ. ബിജു ഐ കെ (പ്രസിഡന്റ് ഗട്ട് ക്ലബ് കോഴിക്കോട്), ഡോ. ആന്റണി പോള്‍ ചേറ്റുപുഴ (ഐ എസ് ജി കേരളാ ചാപ്റ്റര്‍ സെക്രട്ടറി), ഡോ. ടോണി ജോസ് (സീനിയര്‍ ഗ്യാസ്ട്രോഎന്ററോളജിസ്റ്റ് ആസ്റ്റര്‍ കോഴിക്കോട്) എന്നിവര്‍ സംസാരിച്ചു
ഉദരരോഗ വിഭാഗത്തിലെ പുത്തന്‍ സാധ്യതകള്‍ പഠിക്കുന്നതിനും പങ്കുവയ്ക്കുന്നതിനും സംഘടിപ്പിക്കുന്ന കേരളത്തിലെ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം ഡോക്ടര്‍മാരുടെ കൂട്ടായ്മയാണ് ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗ്യാസ്ട്രോഎന്ററോളജി.

Share This Article
Leave a Comment
error: Content is protected !!