സിദ്ദി ഒക്ടോബര്‍ ഏഴിന് പ്രദര്‍ശനത്തിനെത്തുന്നു

Web Desk
1 Min Read

കൊച്ചി: അജി ജോണ്‍, ഐ എം വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പയസ് രാജ് സംവിധാനം ചെയ്യുന്ന ‘സിദ്ദി’ ക്രൈം ത്രില്ലര്‍ സിനിമ ഒക്ടോബര്‍ ഏഴിന് തിയേറ്റര്‍ റിലീസിനെത്തുന്നു. സൂര്യ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഹേശ്വരന്‍ നന്ദഗോപാല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ രാജേഷ് ശര്‍മ്മ, അക്ഷയ ഉദയകുമാര്‍, ഹരിത ഹരിദാസ്, വേണു നരിയാപുരം, ഹരികൃഷ്ണന്‍, മധു വിഭാഗര്‍, ദിവ്യ ഗോപിനാഥ്, തനുജ കാര്‍ത്തിക്, സ്വപ്ന പിള്ള തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

city exchange

കാര്‍ത്തിക് എസ് നായര്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം പണ്ഡിറ്റ് രമേഷ് നാരായണ്‍ നിര്‍വഹിക്കുന്നു. മധുശ്രീ നാരായണ്‍, മധുവന്തി നാരായണ്‍, സൂരജ് സന്തോഷ്, രമേഷ് നാരായണ്‍, അജിജോണ്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. എഡിറ്റര്‍- അജിത് ഉണ്ണികൃഷ്ണന്‍, ലൈന്‍ പ്രൊഡ്യൂസര്‍- അഡ്വ. കെ ആര്‍ ഷിജുലാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുനില്‍ എസ് കെ, കല- ബനിത് ബത്തേരി, വസ്ത്രാലങ്കാരം- ഭക്തന്‍ മങ്ങാട്, മേക്കപ്പ്- സുധി സുരേന്ദ്രന്‍, പി ആര്‍ ഒ- പി ശിവപ്രസാദ്, സ്റ്റില്‍സ്- സാബു കോട്ടപ്പുറം, പരസ്യകല- ആന്റണി സ്റ്റീഫന്‍സ്.

Share This Article
Leave a Comment
error: Content is protected !!