

ദോഹ: ഡയസ്പോറ ഓഫ് മലപ്പുറം (ഡോം) ഖത്തര്‍ ലോകകപ്പിന് അനുഭാവം പുലര്‍ത്തി സംഘടിപ്പിച്ചുവരുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കിക്കോഫ് 2022ന്റെ ഭാഗമായി നടത്തുന്ന ഗോള്‍ ഫുട്ബോള്‍ ക്വിസ് മത്സരം ഒക്ടോബര്‍ 14ന് വുഖൈറിലെ ഡി പി എസ് മൊണാര്‍ക്ക് ഇന്റര്‍ നാഷണല്‍ സ്കൂളില്‍. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് 3022, 2022, 1022 ഖത്തറി റിയാല്‍ തുടങ്ങി തുകയും പ്രശസ്തി പത്രവും അടങ്ങുന്ന സമ്മാനങ്ങളാണു ഡോം കിക്കോഫ് 2022 നല്‍കുന്നത്.

കൂടാതെ ഇന്റര്‍ സ്കൂള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ലൂസേഴ്സ് ഫൈനല്‍ മത്സരവും ഫൈനല്‍ മല്‍സരവും കിക്കോഫ് 2022ന്റെ സമാപന പരിപാടികളുമായി വ്യത്യസ്തതയാര്‍ന്ന കലാപ്രകടനങ്ങളും ഗാന സന്ധ്യയും അടങ്ങുന്ന മെഗാ ഫെസ്റ്റും അന്നു നടക്കും. വൈകിട്ട് മൂന്നര മുതല്‍ പരിപാടികള്‍ തുടങ്ങും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 55609982, 70970230 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

