ബെന്നി ബഹനാന്‍ എം പിയുടെ ‘ഒപ്പമുണ്ട് എം പി പദ്ധതി’ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ്

Web Desk
1 Min Read

ആലുവ: ഒപ്പമുണ്ട് എം പി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ 27ന് ഞാറാഴ്ച അങ്കമാലി അഡ്ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ക്യാമ്പ് റെജിസ്‌ട്രേഷന്‍ 12 മുതല്‍ ഗൂഗിള്‍ ഫോം വഴി ഓണ്‍ലൈനായി നടത്താവുന്നതാണ്. റെജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുള്ള ലിങ്ക് എം പിയുടെ ഫേസ് ബുക്ക് പേജില്‍ നല്‍കുന്നതാണ്.

city exchange

ക്യാമ്പില്‍ ഇരുപതോളം ആശുപത്രികളില്‍ നിന്നായി നൂറോളം ഡോക്ടര്‍മാരുടെയും നൂറോളം നഴ്‌സുമാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുടെയും സേവനം ലഭ്യമാണ്. 27ന് രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ നടക്കുന്ന ക്യാമ്പില്‍ പതിനേഴോളം സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദഗ്ധരായ സൂപ്പര്‍ സ്‌പെഷ്യലിറ്റി ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. ആധുനിക ലാബ് ടെസ്റ്റ് സൗകര്യങ്ങള്‍, ക്യാന്‍സര്‍ രോഗ നിര്‍ണയത്തിനുള്ള ആധുനിക സൗകര്യങ്ങള്‍ എന്നിവയ്ക്ക് പുറമെ രോഗ നിര്‍ണയത്തിനുശേഷം ആവശ്യമായ തുടര്‍ ചികിത്സ സഹായവും ലഭ്യമായിരിക്കും. കൂടാതെ ഹൃദയരോഗ ശാസ്ത്രക്രിയ ആവശ്യമുള്ള 18 വയസ്സിനു താഴെയുള്ളവര്‍ക്ക് ശസ്ത്രക്രിയ സൗജന്യമായി ലഭ്യമാക്കും.

പ്രവേശനം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും. റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 9846184400, 8089233741, 04842452700 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!