ആകാംക്ഷയും ഉദ്വേഗവും ഉണര്‍ത്തി അമലാ പോളിന്റെ ‘ടീച്ചര്‍’ ട്രെയിലര്‍

Web Desk
1 Min Read

കൊച്ചി: അമലാ പോള്‍ കേന്ദ്രകഥാപാത്രമായി വരുന്ന ടീച്ചറിന്റെ ട്രെയിലര്‍ പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. ദേവികയെന്ന സ്‌കൂള്‍ ടീച്ചര്‍ക്ക് നേരിടേണ്ടി വരുന്ന അസാധാരണമായൊരു പ്രതിസന്ധിയും അതില്‍ നിന്നുള്ള അതിജീവനുമായിരിക്കും ചിത്രമെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു.

city exchange

അമല പോളിന്റെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ദേവിക. നട്ട്മഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വരുണ്‍ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരും വി ടി വി ഫിലിംസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിവേകാണ്. ഡിസംബര്‍ രണ്ടാം തിയ്യതിയാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.

ടീച്ചറിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. തിരക്കഥ: പി വി ഷാജി കുമാര്‍, വിവേക്, ഛായാഗ്രഹണം: അനു മൂത്തേടത്ത്, വരികള്‍: വിനായക് ശശികുമാര്‍, അന്‍വര്‍ അലി, യുഗഭാരതി, സംഗീതം: ഡോണ്‍ വിന്‍സെന്റ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജോഷി തോമസ് പള്ളിക്കല്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ജോവി ഫിലിപ്പ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിനോദ് വേണുഗോപാല്‍, കല: അനീസ് നാടോടി, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം: ജിഷാദ് ഷംസുദ്ദീന്‍, സ്റ്റില്‍സ്: ഇബ്‌സണ്‍ മാത്യു, ഡിസൈന്‍: ഓള്‍ഡ് മോങ്ക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനീവ് സുകുമാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ശ്രീക്കുട്ടന്‍ ധനേശന്‍, ജസ്റ്റിന്‍ കൊല്ലം, അസോസിയേറ്റ് ഡയറക്ടര്‍: ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാന്‍: ഷിനോസ് ഷംസുദ്ദീന്‍, അസിസ്റ്റന്റ് ഡയറക്ടര്‍: അഭിജിത്ത് സര്യ, ഗോപിക ചന്ദ്രന്‍, വി എഫ് എക്‌സ്: പ്രോമിസ്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!