Connect with us

Entertainment

തലവന്‍ ടീം വീണ്ടുമൊന്നിക്കുന്നു ആസിഫ് അലി- ഫര്‍ഹാന്‍ ടീമിന്റെ ഡാര്‍ക്ക് ഹ്യുമര്‍ ചിത്രം അണിയറയില്‍

Published

on


കൊച്ചി: സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച വിജയങ്ങളില്‍ ഒന്നായിരുന്നു ആസിഫ് അലി, ബിജു മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ജിസ് ജോയ് സംവിധാനം ചെയ്ത തലവന്‍ എന്ന ചിത്രം. തലവനില്‍ ജിസ് ജോയിയുടെ അസോസിയേറ്റ് ആയിരുന്ന ഫര്‍ഹാന്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നായകനാകുന്നത് ആസിഫ് അലിയാണ്.

റിയല്‍ ലൈഫ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള, നിസാര്‍ ബാബു, പടയോട്ടം എന്ന ബിജു മേനോന്‍ ചിത്രം സംവിധാനം ചെയ്ത റഫീഖ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആസിഫ് അലിയുടെ നിലവിലെ ചിത്രങ്ങളുടെ ഷൂട്ടിനു ശേഷം ഈ വര്‍ഷം നവംബര്‍ അവസാന വാരം ചിത്രികരണം തുടങ്ങും.

ഡാര്‍ക്ക് ഹ്യുമര്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. പേരിടാത്ത ഈ ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ജഗദീഷ്, ചന്ദു സലിം കുമാര്‍, കോട്ടയം നസീര്‍, സജിന്‍ ഗോപു തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

പീസ് എന്ന ജോജു ജോര്‍ജ് ചിത്രത്തിന് തിരക്കഥ ഒരുക്കിയ സഫര്‍ സനല്‍, രമേശ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്. നിലവില്‍ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആസിഫ് അലി അഭിനയിക്കുന്നത്. അഡിയോസ് ആമീഗോസ് എന്ന ചിത്രമാണ് ആസിഫിന്റേതായി അടുത്തതായി പുറത്തിറങ്ങാനുള്ളത്.


error: Content is protected !!