

ദോഹ: ഖത്തറിലെ ഡിസ്ട്രിക്റ്റ് 116ല്‍ ഏറ്റവും മികച്ച കോര്‍പ്പറേറ്റ് ക്ലബ്ബായി തെരഞ്ഞെടുക്കപ്പെട്ട ഗള്‍ഫര്‍ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബിന്റെ 2024-25 വര്‍ഷത്തേക്കുള്ള
പുതിയ എക്സ്‌കോം കമ്മിറ്റിയെ നിയമിച്ചു.

ഭാരവാഹികളായി സുബ്രഹ്‌മണ്യ ഹെബ്ബഗെലു (പ്രസി), മുഹമ്മദ് സമദ് ഇമ്രാന്‍ എം (വൈസ് പ്രസിഡന്റ് എഡ്യുക്കേഷന്‍), ജോണ്‍ ഹെന്റി (വൈസ് പ്രസിഡന്റ് മെമ്പര്‍ഷിപ്പ്), ഫൈസുദ്ധീന്‍ കണ്ണോത്ത് (വൈസ് പ്രസിഡന്റ് പബ്ലിക് റിലേഷന്‍സ്), ഹനാസ് അസീസ് ( സെക്രട്ടറി), റിസ്വാന്‍ ഹസീബ് (ടഷറര്‍), മസര്‍ ഹുസൈന്‍ (സര്‍ജന്റ്) എന്നിവരെ തെരഞ്ഞെടുത്തു.

മുന്‍ പ്രസിഡന്റ് അനില്‍ പ്രകാശ് ഇന്‍സ്റ്റലേഷന്‍ ഓഫീസറായിരുന്നു. സുബ്രഹ്‌മണ്യ ഹെബ്ബഗെലു രണ്ടാം തവണയാണ് പ്രസിഡന്റാകുന്നത്.
നവനീത ഷെട്ടി, മുഹമ്മദ് ഹാഷിര്‍, രാജേഷ് വി സി എന്നിവര്‍ പ്രസംഗിച്ചു.

