

മൂത്തകുന്നം: മൂത്തകുന്നം എസ് എൻ എം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന എറണാകുളം റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന കലാ പ്രതിഭകൾക്കും മികച്ച വിദ്യാലയങ്ങൾക്കും സമ്മാനിക്കുവാനുള്ള ട്രോഫികളുടെ ട്രോഫി കമ്മിറ്റി ഓഫീസ് എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി അലക്സാണ്ടർ തുറന്നു. ചടങ്ങിൽ ട്രോഫി കമ്മിറ്റി ചെയർമാൻ പി എം ആന്റണി, വടക്കേക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി ബി ബിനോയ്,
പി കെ ഉണ്ണികൃഷ്ണൻ, പറവൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി എസ് ജയദേവൻ, സ്കൂൾ മാനേജർ കെ ജി പ്രദീപ് കുമാർ, കൺവീനർ സി എസ് സിദ്ധിക്ക്, എം എം നാസർ, വി കെ ഷമീർ, പി ഇ അഫ്സൽ, ഹഫ്സത്ത് പി, ഇ ഐ സിറാജ് തുടങ്ങിയവർ പങ്കെടുത്തു.

പതിനാല് ഉപജില്ലകളിൽ നിന്നായി ആറായിരത്തിൽപരം കലാ പ്രതിഭകൾ മാറ്റുരക്കുന്ന മത്സരത്തിൽ 900ൽ പരം വ്യക്തിഗത ട്രോഫികളും വിദ്യാലയങ്ങൾക്ക് 200ഓളം എവർ റോളിങ്ങ് ട്രോഫികളുമാണ് സി എസ് സിദ്ദീഖ് കൺവീനറായ ട്രോഫി കമ്മിറ്റി ഒരിക്കിയിരിക്കുന്നത്. വ്യക്തിഗത ട്രോഫികൾ മത്സര ഫലം പ്രഖ്യാപിക്കുന്നതോടൊപ്പം വിതരണം ചെയ്യുമെന്ന് ട്രോഫി കമ്മിററി അറിയിച്ചു.

അ
