

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് ഒലവക്കോട് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. മലമ്പുഴ കടുക്കാം കുന്ന് സ്വദേശി റഫീഖാണ് കൊല്ലപ്പെട്ടത്.

ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു യുവാവിനെ ആള്‍ക്കൂട്ടം കയ്യേറ്റം ചെയ്തത്. സംഭവത്തില്‍ മൂന്ന് പേരെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം.

പ്രദേശത്തെ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങിയ സംഘം റഫീഖിനെ പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു.

