എം ജയതിലകന് ശാസ്ത്ര പത്രപ്രവര്‍ത്തക പുരസ്‌കാരം

Web Desk
1 Min Read

കോഴിക്കോട്: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ശാസ്ത്ര പത്രപ്രവര്‍ത്തനത്തിനുള്ള 2021-ലെ പുരസ്‌കാരം ദീപീക കോഴിക്കോട് ബ്യൂറോ ചീഫ് എം ജയതിലകന്. അരലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. അടുത്തമാസം ഇടുക്കിയില്‍ നടക്കുന്ന സയന്‍സ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ശാസ്ത്ര സാേങ്കതിക പരിസ്ഥിതി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രഫ. കെ പി സുധീര്‍ അറിയിച്ചു.

city exchange

അറബിക്കടലും കേരളത്തിലെ ജലാശയങ്ങളും പ്ലാസ്റ്റിക് മാലിന്യത്താല്‍ വീര്‍പ്പുമുട്ടുന്ന അവസ്ഥ തുറന്നുകാട്ടുന്ന ‘ജലാശയങ്ങള്‍ വിഴുങ്ങുന്ന ദുര്‍ഭൂതം’ എന്ന പരമ്പരയ്ക്കാണ് പുരസ്‌കാരം. കോഴിക്കോട് കുന്ദമംഗലം പിലാശേരി സ്വദേശിയാണ്. താമസം ബാലുശ്ശേരി തിരുവാഞ്ചേരിപ്പൊയിലില്‍. ഭാര്യ: ടി കെ ജിത. മകള്‍: അനാമിക തിലക് (ഫാറൂഖ് കോളജ് വിദ്യാര്‍ഥിനി).

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!