പെരിയാറില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു; ആത്മഹത്യാ മുനമ്പോ പെരിയാറിലെ പാലങ്ങള്‍

Web Desk
1 Min Read

ആലുവ: യുവാവ് പെരിയാറില്‍ ചാടി ആത്മഹത്യ ചെയ്തു. പറവൂര്‍ പെരുമ്പടന്ന കൊട്ടകണക്കന്‍ പറമ്പ് വി എസ് അഖില്‍ (28) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് ഇയാള്‍ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിന് മുകളില്‍ നിന്നും പെരിയാറിലേക്ക് ചാടിയത്. വിവരമറിഞ്ഞ് ആലുവ അഗ്നി രക്ഷാസേന അംഗങ്ങളെത്തി പെരിയാറില്‍ നിന്നും ഇയാളെ രക്ഷപ്പെടുത്തി കരയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

city exchange

കടബാധ്യതയാണ് മരണകാരണമെന്നാണ് സൂചന. കോട്ടയം തിരുനക്കര ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസ് ജീവനക്കാരനാണ്. ഒരുമാസം മുന്‍പാണ് അഖിലിന് ജോലി കിട്ടിയത്. അച്ഛന്‍: വി കെ ശിവന്‍, അമ്മ: അജിത, സഹോദരന്‍: ശരത്.

മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ നിന്നും മണപ്പുറം പാലത്തില്‍ നിന്നും പെരിയാറിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം അടുത്തിടെയായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ അഞ്ചു പേരെങ്കിലും ഇത്തരത്തില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. കുഞ്ഞിനെ പുഴയിലേക്കെറിഞ്ഞ് ചാടി മരിച്ചതും അടുത്തിടെയാണ്.

- Advertisement -
Ad image

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!