ബൂമറാങ് ഫെബ്രുവരി 24ന് തിയേറ്ററുകളില്‍

Web Desk
1 Min Read

കൊച്ചി: ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ഈസി ഫ്‌ളൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍, തൗഫീഖ് ആര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ചു മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന ബൂമറാങ് എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ചിത്രം ഫെബ്രുവരി 24ന് പ്രദര്‍ശനത്തിനെത്തും.

city exchange

സംയുക്ത മേനോന്‍, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, ബൈജു സന്തോഷ്, ഡെയ്ന്‍ ഡേവിസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ വിവേക് വിശ്വം, അഖില്‍ കവലയൂര്‍, ഹരികുമാര്‍, നിധിന, മഞ്ജു സുഭാഷ്, സുബലക്ഷ്മി, നിയ, അപര്‍ണ, നിമിഷ, ബേബി പാര്‍ഥവി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

തിരക്കഥ, സംഭാഷണം:കൃഷ്ണദാസ് പങ്കി, ഛായാഗ്രഹണം: വിഷ്ണു നാരായണന്‍, എഡിറ്റിംഗ്: അഖില്‍ എ ആര്‍, ഗാനരചന: അജിത് പെരുമ്പാവൂര്‍, സംഗീതം: സുബീര്‍ അലി ഖാന്‍, പശ്ചാത്തല സംഗീതം: കെ പി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജു ജെ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ആന്റണി ഏലൂര്‍, ഷെമീം, കലാസംവിധാനം: ബോബന്‍ കിഷോര്‍, മേക്കപ്പ്: ഷാജി പുല്‍പ്പള്ളി, വസ്ത്രാലങ്കാരം: ലിജി പ്രേമന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിവേക് വിശ്വം, ലൈന്‍ പ്രൊഡ്യൂസര്‍: സഞ്ജയ് പാല്‍, സ്റ്റില്‍സ്: പ്രേം ലാല്‍ പട്ടാഴി, അസോസിയേറ്റ് ഡയറക്ടര്‍: വിന്‍സെന്റ് പനങ്കൂടന്‍, വിഷ്ണു ചന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടര്‍: ഗിരീഷ് ആറ്റിങ്ങല്‍, അഖിലന്‍, ആകാശ് അജിത്, നോബിന്‍ വര്‍ഗീസ്, മാര്‍ക്കറ്റിംഗ് ആന്റ് പ്രൊമോഷന്‍സ്: 1000 ആരോസ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!