
ദോഹ: പരിശുദ്ധ റമദാന് മാസത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര് എസ് സി) പ്രവാസി വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വേണ്ടി സംഘടിപ്പിക്കുന്ന ‘തര്‍തീല്‍-23’ന് തുടക്കമായി. 916 യൂനിറ്റ് കേന്ദ്രങ്ങളില്‍ ആരംഭം കുറിക്കുന്ന തര്‍തീല്‍ സെക്ടര്‍ സോണ്‍ മത്സരങ്ങള്‍ക്ക് ശേഷം ഏപ്രില്‍ രണ്ടാം വാരം ഓരോ നാഷനലിലും നടക്കുന്ന ഫൈനല്‍ മത്സരത്തോടെ പരിസമാപ്തിയാകും.

പ്രവാസി വിദ്യാര്‍ഥി യുവ സമൂഹത്തിന് ഖുര്‍ആന്‍ പഠനത്തിനും പാരായണത്തിനും അവസരം ഒരുക്കുന്നതോടൊപ്പം ഈ രംഗത്ത് മികവ് തെളിയിക്കുന്നവര്‍ക്കുള്ള അംഗീകാരവും മാനവ സമൂഹത്തില്‍ ഒരുമയുടെ അധ്യാപനങ്ങള്‍ പകര്‍ന്നു നല്കുവാനുമാണ് വാര്‍ഷിക പരിപാടിയായി തര്‍തീല്‍ സംഘടിപ്പിക്കുന്നത്. ‘തര്‍തീലി’ന്റെ ആറാം എഡിഷനാണ് ഇത്തവണ നടക്കുന്നത്. കിഡ്സ്, ജൂനിയര്‍, സെക്കന്ററി, സീനിയര്‍, സൂപ്പര്‍ സീനിയര്‍, ഹാഫിദ് എന്നീ വിഭാഗങ്ങളിലായി രിഹാബുല്‍ ഖുര്‍ആന്‍, മുബാഹസ, ഇസ്മുല്‍ ജലാല, ഖുര്‍ആന്‍ കഥപറയല്‍, ഖുര്‍ആന്‍ ക്വിസ്, തിലാവത്, ഹിഫ്ദ് തുടങ്ങിയ വ്യത്യസ്ത ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. സാമൂഹ്യ ജീവിതത്തിന് ഖുര്‍ആന്‍ നല്കുന്ന പ്രാധാന്യം ഓര്‍മ്മപ്പെടുത്തുന്ന ഖുര്‍ആന്‍ സെമിനാര്‍, ഖുര്‍ആന്‍ അവതരിച്ച ചരിത്ര പ്രദേശങ്ങളുടെ സംസ്കാരിക പ്രദര്‍ശനമായ ഖുര്‍ആന്‍ എക്സ്പോ തുടങ്ങിയവ അനുബന്ധമായും നടക്കും. മൂല്യ ശോഷണം സംഭവിക്കുന്ന സാമൂഹിക ക്രമങ്ങള്‍ ഖുര്‍ആന്‍ സെമിനാറില്‍ ചര്‍ച്ചയാകും. ചരിത്ര ശേഷിപ്പിന്റെ അന്വേഷണവും ഓര്‍മപ്പെടുത്തലും പുതുതലമുറക്ക് പകര്‍ന്നുനല്‍കലാണ് ഖുര്‍ആന്‍ എക്സ്പോ കൊണ്ട് ലക്ഷ്യമാക്കുന്നത്.

യു എ ഇ, സൗദി ഈസ്റ്റ്, സൗദി വെസ്റ്റ്, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, ജര്‍മനി, ഇംഗ്ലണ്ട്, മാലിദ്വീപ്, സ്കോട്ലാന്റ്, ഈജിപ്ത്, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണ് തര്‍തീല്‍ നടക്കുന്നത്. തര്‍തീല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 74451490, 70341511 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
