ഐശ്വര്യ സുജിത്തിന് അംഗീകാരം

Web Desk
1 Min Read

കൊച്ചി: താരതമ്യേന പുതുമുഖ നടിയാണ് ഐശ്വര്യ സുജിത്. നന്മ നിറഞ്ഞവര്‍, അകലങ്ങള്‍ക്ക് പറയാനുള്ളത് എന്നിങ്ങനെ രണ്ടു ഷോര്‍ട്ട് ഫിലിമിലും സനല്‍ സംവിധാനം ചെയ്ത ഹയ എന്ന സിനിമയിലും അഭിനയിച്ചുട്ടുള്ള ഐശ്വര്യക്ക് അഭിനയത്തിന് അംഗീകാരം ലഭിച്ചിരിക്കുന്നു.

city exchange

അകലങ്ങള്‍ക്കു പറയാനുള്ളത് എന്ന ഹ്രസ്വചിത്രത്തില്‍ നായികയായ ഐശ്വര്യക്ക് ചട്ടമ്പി സ്വാമി സാഹിത്യ അക്കാദമി ആന്റ് ലക്ഷ്മി മീഡിയ അവാര്‍ഡാണ് ലഭിച്ചത്.
കോഴിക്കോട് നടന്ന ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കാഞ്ചനമാല എന്നിവരുടെ സാന്നിധ്യത്തില്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

ഒരു തുടക്കക്കാരി എന്ന നിലയില്‍ ഇങ്ങനെ ഒരു അവാര്‍ഡ് കിട്ടിയതില്‍ എനിക്ക് വളരെ സന്തോഷമുണ്ടെന്നു ഐശ്വര്യ പറഞ്ഞു. നല്ല വേഷങ്ങളിലൂടെ അഭിനയ രംഗത്ത് തുടരാനാണ് ഐശ്വര്യയുടെ തീരുമാനം. തിറയാട്ടം എന്നൊരു സിനിമയിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.

- Advertisement -
Ad image

മലയാളം, തമിഴ് സിനിമകളുടെ പുതിയ ഓഫര്‍ വന്നിട്ടുണ്ടെന്നും നല്ലത് നോക്കി ചെയ്യാനാണ് പ്ലാനെന്നും ഐശ്വര്യ പറയുകയുണ്ടായി. അവാര്‍ഡിന് പരിഗണിച്ച സംഘാടകര്‍ക്കു ഐശ്വര്യ നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!