പ്രവാസ ജീവിതത്തിന്റെ നൊമ്പരങ്ങളുടെ സുഗന്ധം പരത്തുന്ന കൊച്ചു സിനിമയായി അത്തര്‍

Web Desk
1 Min Read

കൊച്ചി: ചിലരുടെയെങ്കിലും പ്രവാസ ജീവിതം മധുരിക്കുന്നതായിരിക്കില്ല. കയ്പ്പ് നിറഞ്ഞതായിരിക്കും. അത്തരത്തില്‍ ഒരു പ്രമേയം ഷോര്‍ട്ട് ഫിലിമായി അവതരിപ്പിക്കുകയാണ് വിജയന്‍ ദയാളന്‍ കഥ എഴുതി സംവിധാനം നിര്‍വഹിച്ച അത്തര്‍.

city exchange

മില്ലെനിയം യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്ത ഈ ഹൃസ്വ ചിത്രം പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. നിധീഷ് ഹരി, വിമല്‍ കരിക്കാട്, മൈക്കിള്‍ ഡാനി, സമീര്‍ അലിഖാന്‍, റാം ഗോപിനാഥന്‍ നായര്‍, സിജില്‍ കാവിനിശ്ശേരി, തുഷാര്‍ ബാബു, വിജയന്‍ ദയാളന്‍, വിജേഷ് വിജയ്, ഷിബിന്‍ ബിജു, രാകേഷ് ലക്ഷ്മണ്‍, രാജു ഭുഖ്യ, ബൈക്കം രാജു, റിനീഷ്, സഫീര്‍, നൗഷാദ് എം കെ, മുഹമ്മദ് വസിം, നൗഷാദ്, ഫൈസല്‍, നവാസ്, ഐശ്വര്യ, പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

ഡി ഒ പി: മഹേഷ് മോഹന്‍, നിര്‍മ്മാണം: വിമല്‍ കാരിക്കാട്, എഡിറ്റിംഗ്: നിരഞ്ജു രാജ്, സ്റ്റുഡിയോ: നെല്‍സണ്‍, മ്യൂസിക്: ഷാര്‍ജ, ഡിസൈന്‍: ജയന്‍ വിസ്മയ, സ്റ്റില്‍സ്: ജിത്തു മര്‍ഹബ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശാലിനി പ്രദീപ് തലശ്ശേരി, ക്യാമറ അസോസിയേറ്റ്: ഷിബിന്‍ ബിജു, ക്യാമറ അസിസ്റ്റന്റ്: രാകേഷ് ലക്ഷ്മണ്‍, ബാനര്‍: അബാക്കസ് ഫിലിംസ് ഇന്‍ അസോസിയേഷന്‍ വിത്ത് ഹെയ്‌സ് പ്രൊഡക്ഷന്‍സ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!