

കൊച്ചി: ടോവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രമാണ് എ ആര് എം. പൂര്‍ണമായും 3ഡിയില്‍ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ പൂര്‍ത്തിയാക്കുന്ന സിനിമകളില്‍ ഒന്നാണ്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ടോവിനോ ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിന് ലാലാണ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. അജയന്റെ രണ്ടാം മോഷണം എന്നാണ് ചിത്രത്തിന്റെ പൂര്‍ണ നാമം. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്.

തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമയാണ്. കൃതിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വീട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍. ലക്ഷ്മി എന്ന കഥാപാത്രമായിയാണ് കൃതി ചിത്രത്തില്‍ എത്തുക.
മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം പാന്‍ ഇന്ത്യന്‍ സിനിമയായി ആണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അണിയറക്കാര്‍ എത്തിക്കുന്നത്. ഈ സിനിമ അഞ്ച് ഭാഷകളിലായി പുറത്ത് വരും. അജയന്റെ രണ്ടാം മോഷണം മാജിക് ഫ്രെയിംസ്, യു ജി എം മോഷന്‍ പിക്ചേര്‍സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന് സ്റ്റീഫന്‍, ഡോ. സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
മണിയന്, അജയന്, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
സുജിത് നമ്പ്യാരാണ് തിരക്കഥ ഒരുക്കുന്നത്. തമിഴില്‍ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന് തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അഡിഷനല്‍ സ്ക്രീന്‍പ്ലേ: ദീപു പ്രദീപ്, ഛായാഗ്രഹണം: ജോമോന് ടി ജോണ്‍, എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, പ്രൊജക്ട് ഡിസൈന്‍: എന്‍ എം ബാദുഷ, ലിറിക്സ്: മനു മന്‍ജിത്ത്, പി ആര് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഹെഡ്: വൈശാഖ് വടക്കേവീട്, വാര്‍ത്താ പ്രചരണം: പി ശിവപ്രസാദ്, ജിനു അനില്‍കുമാര്‍.

