

ദുബൈ: ഓസാംസ് യു എ ഇ നാഷനല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓള്‍ഡ് സ്റ്റുഡന്റസ് യു എ ഇതല സംഗമം സെന്‍ട്രിയോണ്‍ 23 ഗ്രാന്‍ഡ് മീറ്റപ്പ് 19ന് ഞായറാഴ്ച്ച വൈകിട്ട് മൂന്നര മുതല്‍ രാത്രി എട്ടുവരെ ദുബൈ സഅബീല്‍ ക്രൂയിസ് ജദഫില്‍ നടക്കും. മടവൂര്‍ സി എം സെന്റര്‍ ജനറല്‍ സിക്രട്ടറിയും കോഴിക്കോട് ജില്ലാ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റുമായ ടി കെ അബ്ദുറഹ്മാന്‍ ബാഖവി മുഖ്യാതിഥിയായിരിക്കും.

സി എം സെന്റര്‍ ഒസാംസ് ജി സി സി കമ്മിറ്റിയുടെ കീഴില്‍ ഗള്‍ഫിലെ ആറു രാജ്യങ്ങളിലും നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമങ്ങളുടെ തുടക്കം കൂടിയാണ് ദുബൈ സഅബീല്‍ ക്രൂയിസ് ജദഫില്‍ നടക്കുന്ന ഒസാംസ് സെന്‍ട്രിയോണ്‍ 23 ദുബൈ ക്രീക്കിലൂടെയുള്ള ആഡംബരം നൗക സവാരിയില്‍ ഇന്റര്‍നാഷനല്‍ ബോഫെ ഫുഡും ഗെയ്മുകളും ഉള്‍പ്പെടെ വിവിധ സെഷനുകള്‍ ഒരുക്കിയിട്ടുണ്ട്.

സി എം സെന്ററില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി പ്രവാസത്തില്‍ ജോലിക്കെത്തി സംരംഭകരായി മാറിയ 17 ന്യൂ എന്റെര്‍പ്രണേഴ്‌സിനെ പരിപാടിയില്‍ അവാര്‍ഡ് നല്‍കി ആദരിക്കും. ഒസാംസ് ജി സി നാഷനല്‍ നേതാക്കള്‍ക്ക് പുറമെ യു എ ഇ, ഒമാന്‍ പ്രതിനിധികള്‍ സംബന്ധിക്കും.

