സഫാരി മെഗാപ്രമോഷന്‍ വിന്‍ ഒരു ലക്ഷം റിയാല്‍ ആന്റ് മെനി മോര്‍ പ്രൈസസ് വിജയികളെ പ്രഖ്യാപിച്ചു

Web Desk
1 Min Read

ദോഹ: പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ ഇന്‍ഡസ്ട്രിയല്‍ ഏരിയായിലെ സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ച മെഗാ പ്രമോഷന്‍ സഫാരി വിന്‍ 100,000 ഖത്തര്‍ റിയാല്‍ ആന്റ് മെനി മോര്‍ പ്രൈസസ് പ്രമോഷന്റെ വിജയികളെ തെരഞ്ഞെടുത്തു. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സഫാരി ഔട്‌ലെറ്റില്‍ ഖത്തര്‍ വാണിജ്യ മന്ത്രാലയം പ്രതിനിധികളുടെയും സഫാരി മാനേജ്‌മെന്റ് പ്രതിനിധികളുടെയും സാനിധ്യത്തില്‍ നടന്ന നറുക്കെടുപ്പിലാണ് 100,000 റിയാല്‍ ക്യാഷ് പ്രൈസിനും മറ്റ് സമ്മാനങ്ങള്‍ക്കും അര്‍ഹരായ 39 വിജയികളെയും തെരഞ്ഞെടുത്തത്.

city exchange

ഷക്കീല്‍ (കൂപ്പണ്‍ നമ്പര്‍ 19368)ന് 50,000 ഖത്തര്‍ റിയാല്‍ ക്യാഷ് പ്രൈസും ലിത്തോണ്‍ അഹമ്മദ് (കൂപ്പണ്‍ നമ്പര്‍ 27575) 20,000 ഖത്തര്‍ റിയാല്‍ ക്യാഷ് പ്രൈസും പ്രബീഷ് കുമാര്‍ (കൂപ്പണ്‍ നമ്പര്‍ 403417), ഹേമന്ത് കുമാര്‍ (കൂപ്പണ്‍ നമ്പര്‍ -397604) എന്നിവര്‍ക്ക് 5000 ഖത്തര്‍ റിയാല്‍ വീതവും 2000 ഖത്തര്‍ റിയാല്‍ ക്യാഷ് പ്രൈസ് അഞ്ച് വിജയികള്‍ക്കും 1000
റിയാല്‍ ക്യാഷ് പ്രൈസ് 10 വിജയികള്‍ക്കും ടി സി എല്‍ 65 ഇഞ്ച് ടി വി അഞ്ച് വിജയികള്‍ക്കും ലെനോവോ ലാപ്‌ടോപ്പ് അഞ്ച് വിജയികള്‍ക്കും സാംസംഗ് മൊ
ബൈല്‍ 10 വിജയികള്‍ക്കുമാണ് ലഭിക്കുക.

സഫാരിയുടെ ഓരോ പ്രമോഷനുകളും വളരെ ആകാംക്ഷയോടെ നോക്കിക്കാണുന്ന ഉപഭോക്താക്കള്‍ക്കിടയില്‍ സഫാരിയുടെ ഈ മെഗാ പ്രമോഷനും വന്‍ ജനസ്വീകാര്യതയാണ് ലഭിച്ചത്. കൂടാതെ നിരവധി മെഗാ പ്രമോഷനുകളിലൂടെയും ഓഫറുകളിലൂടെയും നിരവധി വിജയികളെ സൃഷ്ടിച്ചിട്ടുള്ള സാഫാരിയുടെ മെഗാ പ്രമോഷനായ സഫാരി വിന്‍ 5 നിസ്സാന്‍ പട്രോള്‍ കാര്‍ പ്രമോഷനിലൂടെ അഞ്ച് നി
സ്സാന്‍ പട്രോള്‍ കാറുകള്‍ സമ്മാനമായി നേടാനുള്ള അവസരവും സഫാരി ഒരുക്കുന്നുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!