

ദോഹ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നമ്മുടെ അടുക്കളത്തോട്ടവുമായി സഹകരിച്ച് ഐ സി സി ദേശീയ ആയുര്‍വ്വേദ ദിനാഘോഷം നടത്തി.
ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ തുളസിയും കറിവേപ്പിലയും ഉള്‍പ്പെടെയുള്ള ചെടികള്‍ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഐ സി സി കോര്‍ഡിനേറ്റിംഗ് ഓഫിസര്‍ സേവ്യര്‍ ധന്‍രാജ്, ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, നമ്മുടെ അടുക്കളത്തോട്ടം പ്രതിനിധി അനില്‍ കുമാര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.


