ഐ സി ബി എഫ് ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നടപ്പാക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് സ്‌കീമിന് പിന്തുണ

Web Desk
2 Min Read

ദോഹ: ഐ സി ബി എഫ് ലൈഫ് ഇന്‍ഷുറന്‍സ് പ ദ്ധതിയില്‍ അംഗമാവാന്‍ താത്പര്യമുള്ള ലുലു സ്റ്റാഫ് അംഗങ്ങളുടെ ഇന്‍ഷൂറന്‍സ് രേഖകള്‍ ലുലു അഡ്വെര്‍ടൈസിങ് മാനേജര്‍ ഷാജഹാന്‍ വി എ ഐ സി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാനെ ഏല്‍പിച്ചു. ഖത്തറില്‍ ഇതിനകം നിരവധി പേര്‍ക്കാണ് ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഗുണം ലഭിച്ചത്. ചെറിയ പ്രീമിയത്തിന് വന്‍തുകയാണ് ഇന്‍ഷൂറസ് പരിരക്ഷ ലഭിക്കുന്നത്. പ്രവാസി ഇന്ത്യക്കാര്‍ക്കായി ദമാന്‍ ഇസ്‌ലാമിക് ഇന്‍ഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി. ഖത്തറില്‍ താമസിക്കുന്ന നിയമ സാധുതയുള്ള ഖത്തര്‍ താമസാനുമതി രേഖയുള്ള മുഴുവന്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കും പദ്ധതിയില്‍ ചേരാം. പ്രായപരിധി 65 വയസാണ്.125 റിയാല്‍ ആണ് രണ്ട് വര്‍ഷത്തേക്കുള്ള പോളിസി തുക.

city exchange

പദ്ധതിയില്‍ ചേരുന്ന പ്രവാസിയുടെ ഏത് കാരണത്താലുമുള്ള മരണം, പൂര്‍ണമായ ശാരീരികവൈകല്യം എന്നിവക്ക് 100,000 റിയാലാണ് കുടുംബത്തിന് ലഭിക്കുക. ഭാഗികമായ അംഗവൈകല്യത്തിന് മെഡിക്കല്‍ബോര്‍ഡ് നിശ്ചയിക്കുന്ന വൈകല്യശതമാനം അനുസരിച്ചും തുക നല്‍കും.

വളരെ കുറഞ്ഞ ചെലവില്‍ പരമാവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്ന പദ്ധതിയാണിത്. മറ്റ് പോളിസി ഉള്ളവര്‍ക്കും ഐ സി ബി എഫിന്റെ പദ്ധതിയില്‍ ചേരാം. വ്യക്തിഗത ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയാണ് ലഭിക്കുക. ഒറ്റത്തവണ 125 റിയാല്‍ അടച്ചാല്‍ മതിയാകും. പദ്ധതിയില്‍ അംഗമാകുന്ന തിയ്യതി മുതല്‍ 24 മാസത്തേക്കാണ് കാലാവധി. സ്വാഭാവിക മരണം, രോഗം, അപകടങ്ങള്‍ ഉള്‍പ്പെടെ ഏത് കാരണങ്ങള്‍ കൊണ്ടുള്ള മരണമായാലും അംഗത്തിന്റെ നോമിനിക്ക് നൂറ് ശതമാനം പോളിസി തുകയും ലഭിക്കും.

- Advertisement -
Ad image

സ്ഥിരമായിട്ടുള്ളതും പൂര്‍ണമായതുമായ അംഗവൈകല്യം (പെര്‍മനന്റ് ടോട്ടല്‍ ഡിസ്എബിള്‍മെന്റ്)സംഭവിച്ചാല്‍ നൂറ് ശതമാനം പോളിസി തുകയും ലഭിക്കും.
സ്ഥിരമായതും ഭാഗികമായുള്ളതുമായ അംഗവൈകല്യം (പെര്‍മനന്റ് പാര്‍ഷ്യല്‍ ഡിസ്എബിള്‍മെന്റ്) സംഭവിച്ചാല്‍ വൈകല്യത്തിന്റെ ഗുരുതരാവസ്ഥ കണക്കാക്കി മൊത്തം പോളിസി തുകയുടെ നിശ്ചിത ശതമാനം തുകയും ലഭിക്കും.

ഖത്തറിലെ താമസക്കാരനായ പദ്ധതിയില്‍ അംഗമായ ഒരാള്‍ക്ക് ഖത്തറിനുള്ളില്‍ മാത്രമല്ല ലോകത്ത് എവിടെവെച്ചായാലും അപകടമോ മരണമോ സംഭവിച്ചാലും നോമിനിക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കും. പദ്ധതിയില്‍ അംഗമാകാന്‍ വൈദ്യ പരിശോധന ആവശ്യമില്ല. നിലവില്‍ ഏതെങ്കിലും തരത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും പദ്ധതിയില്‍ ചേരാം. രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും ഇതേ തുക നല്‍കി പോളിസി പുതുക്കാം.

Share This Article
Leave a Comment
error: Content is protected !!