ഭവന്‍സ് സ്‌കൂളിന് ചെസ് ഓവറോള്‍

Web Desk
0 Min Read

ദോഹ: ഇന്ത്യന്‍ സ്‌പോര്‍സ് സെന്ററുമായി ചേര്‍ന്ന് നോബ്ള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സംഘടിപ്പിച്ച ഇന്ത്യന്‍ സ്‌കൂളുകളുടെ ഇന്റര്‍ സ്‌കൂള്‍ ചെസ് ടൂര്‍ണമെന്റില്‍ ഭവന്‍സിലെ വിദ്യാര്‍ഥികള്‍ക്ക് ഓവറോള്‍ ചാംപ്യന്‍ഷിപ്പ്. ഖത്തറിലെ 17 സി ബി എസ് ഇ സ്‌കൂളുകളാണ് മത്സരത്തില്‍ പങ്കെടുത്തത്.

city exchange

17 വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ അലാന്‍ ബൈജു ഒന്നാമതായി. 14 വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ അമാന്‍ അനുപമ സ്മിത്ത് ഒന്നാം സ്ഥാനവും ജയാദിത്യ ഗണ്ഡായത്ത് രണ്ടാം സ്ഥാനവും നേടി. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ ഭവന്‍സ് സ്‌കൂളിനെ ഓവറോള്‍ ചാംപ്യന്‍മാരായി പ്രഖ്യാപിച്ചു.

Share This Article
Leave a Comment
error: Content is protected !!