പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് മിഡില്‍ ഈസ്റ്റ് ചാപ്റ്റര്‍ പ്രവര്‍ത്തന ഉദ്ഘാടനം ടി പത്മനാഭന്‍ നിര്‍വഹിക്കും

Web Desk
1 Min Read

മനാമ: കെ പി സി സിയുടെ നിയന്ത്രണത്തിലുള്ള പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് മിഡില്‍ ഈസ്റ്റ് ചാപ്റ്ററിന്റെ പ്രവര്‍ത്തന ഉദ്ഘാടനം കഥാകൃത്ത് ടി പത്മനാഭന്‍ ബഹറൈനില്‍ നിര്‍വഹിക്കും. സെപ്തംബര്‍ 21ന് ബഹറൈന്‍ ഉം അല്‍ഖസം കിംസ് ഹെല്‍ത്ത് ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് അഞ്ച് മണിക്കാണ് പരിപാടിയെന്ന് മിഡില്‍ ഈസ്റ്റ് കോര്‍ഡിനേറ്റര്‍ സഞ്ജുപിള്ള അറിയിച്ചു.

city exchange

യോഗത്തില്‍ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാനും കെ പി സി സി ജനറല്‍ സെക്രട്ടറിയുമായ അഡ്വ. പഴകുളം മധു അധ്യക്ഷത വഹിച്ചു. പ്രിയദര്‍ശിനി ബുക്ക് ക്ലബ്ബിന്റെ ഉദ്ഘാടനം എം വിന്‍സെന്റ് എം എല്‍ എയും നളിനകാന്തി ഫീച്ചര്‍ ഫിലിം പ്രദര്‍ശന ഉദ്ഘാടനം കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. കെ പി ശ്രീകുമാറും നിര്‍വഹിക്കും.

സമ്മേളനത്തില്‍ എഴുത്തുകാരനും തിരക്കഥാകൃത്തുമായ മന്‍സൂര്‍ പള്ളൂര്‍, ബഹ്‌റൈന്‍ മലയാളി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ഒ ഐ സി സി നേതാക്കളായ രാജു കല്ലുംപുറം, ഗഫൂര്‍ ഉണ്ണികുളം, ബിനു കുന്നന്താനം, ബോബി പാറയില്‍, പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് മിഡില്‍ ഈസ്റ്റിന്റെ വിവിധ രാജ്യങ്ങളിലെ നേതാക്കളായ സെയ്തു മുഹമ്മദ്, നൗഫല്‍ പാലക്കാടന്‍, ജോണ്‍ ഗില്‍ബര്‍ട്ട് എന്നിവരും പങ്കെടുക്കുമെന്ന് കണ്‍വീനര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!