ശാന്തപുരം മഹല്ല് ഇഫ്താര്‍ സംഗമം

Web Desk
1 Min Read

ദോഹ: ഖത്തര്‍ ശാന്തപുരം മഹല്ല് വെല്‍ഫയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ റയ്യാന്‍ പാര്‍ക്കില്‍ ഇഫ്താര്‍ സംഗമം നടത്തി. പ്രസിഡന്റ് ഡോ. എ കെ സല്‍മാന്‍ അധ്യക്ഷത വഹിച്ചു. എം ടി ആദം ഉസ്താദ് റമദാന്‍ സന്ദേശം നല്‍കി.

city exchange

മത- ജാതി ഭേദമന്യേ മനുഷ്യര്‍ തമ്മിലുള്ള പരസ്പര സഹകരണത്തിന്റെയും സഹനത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശമാണ് റമദാന്‍ നല്‍കുന്നതെന്ന് അദ്ദേഹം ഉണര്‍ത്തി. സംഗമത്തില്‍ റമദാന്‍ ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനം നല്‍കി.

പി കെ ഷക്കീബ്, പി മുഹമ്മദലി, കെ പി ഫവാസ് എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വൈസ്പ്രസിഡണ്ട് എം ടി സൈഫുദ്ദീന്‍ സ്വാഗതവും സെക്രട്ടറി പി ഷിബിലി നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!