
കൊച്ചി: സൗഹൃദങ്ങളിലൂടെയുള്ള ആഴത്തിനും കുടുംബ ബന്ധങ്ങള്‍ക്കും നര്‍മ്മത്തിനും പ്രാധാന്യം നല്‍കി ആകസ്മികമായുണ്ടാകുന്ന ജീവിത പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കാഴ്ചപ്പാട് കഥാപാത്രങ്ങളില്‍ വ്യകത്മാക്കി പ്രാവ് ചിത്രത്തിന്റെ ട്രയ്‌ലര്‍ റിലീസായി. പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലിയാണ് പ്രാവിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട താരം ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കൂടിയാണ് ട്രയ്‌ലര്‍ റിലീസ് ചെയ്തത്. അമിത് ചക്കാലക്കല്‍, മനോജ് കെ യു, സാബുമോന്‍, തകഴി രാജശേഖരന്‍, ആദര്‍ശ് രാജ, അജയന്‍ തകഴി, യാമി സോന, ജംഷീന ജമാല്‍, നിഷാ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സെപ്റ്റംബര്‍ 15ന് തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ നിര്‍മ്മാണം സി ഇ റ്റി സിനിമാസിന്റെ ബാനറില്‍ തകഴി രാജശേഖരന്‍ ആണ് നിര്‍വഹിക്കുന്നത്.

പ്രാവിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്: ഛായാഗ്രഹണം- ആന്റണി ജോ, ഗാനരചന- ബി കെ ഹരിനാരായണന്‍, സംഗീതം- ബിജി ബാല്‍, എഡിറ്റിംഗ്- ജോവിന്‍ ജോണ്‍, പി ആര്‍ ഓ- പ്രതീഷ് ശേഖര്‍.
