രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കരുത്: കെ എന്‍ എം

Web Desk
1 Min Read

കോഴിക്കോട്: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന നീക്കങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് കോഴിക്കോട് ചേര്‍ന്ന കെ എന്‍ എം സംസ്ഥാന നേതൃസംഗമം ആവശ്യപ്പെട്ടു. രാജ്യം സ്വാതന്ത്ര്യത്തിന്റെ ഓര്‍മ്മകള്‍ പുതുക്കുന്ന സാഹചര്യത്തില്‍ നാട്ടില്‍ സമാധാനവും സൗഹൃദവും നിലനിര്‍ത്താന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാകണം. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന എല്ലാ നീക്കങ്ങളും ചെറുത്തുതോല്പിക്കണം.സ്വാതന്ത്ര്യം എല്ലാ പൗരന്മാര്‍ക്കും ആസ്വദിക്കാന്‍സാധിക്കുന്ന സാഹചര്യം ഉണ്ടാകണം.ഭയപ്പെട്ടു ജീവിക്കുന്ന അവസ്ഥ പൗരന്മാര്‍ക്ക് ഉണ്ടാകുന്നത് അപമാനമാണ്.

city exchange


രാജ്യത്ത് നിന്നും പുറത്താക്കപ്പെടുന്ന ഭീതി ന്യുനപക്ഷങ്ങളില്‍ ഇപ്പോഴും നില നില്‍ക്കുകയാണ്. ആ ഭീതി അകറ്റാന്‍ ഭരണകൂടം നിരന്തരമായ ശ്രമങ്ങള്‍ നടത്തണം.
സ്വാതന്ത്ര്യത്തിന്റെ മധുരമുള്ള ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ രാജ്യത്തിന്റെ യശസ്സ് ലോകത്തിന്റെ മുമ്പില്‍ ഉയര്‍ന്നു നില്‍ക്കണം.


വര്‍ഗീയതയും വിഭാഗീയതയും ഇല്ലാതാക്കാന്‍ ഒന്നിച്ചുള്ള നീക്കം നടത്തണമെന്നും, സ്വാതന്ത്ര്യത്തിന്റെ ചരിത്രവും പാഠവും യുവതലമുറയിലേക്ക് എത്തിക്കാന്‍ നിരന്തര ശ്രമം നടത്തണമെന്നും കെ എന്‍ എം ആഹ്വനം ചെയ്തു.പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. ഡോ.ഹുസൈന്‍ മടവൂര്‍, നൂര്‍ മുഹമ്മദ് നൂര്‍ഷ, പ്രൊഫ. എന്‍ വി അബ്ദു റഹ്‌മാന്‍ ,എ അസ്ഗറലി,എം ടി അബ്ദുസമദ് സുല്ലമി, ഡോ.സുല്‍ഫിക്കര്‍ അലി, ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!