പെരുമാള്‍ മുരുകന്റെ ചെറുകഥ ‘കൊടിത്തുണി’ സിനിമയാവുന്നു; ചിത്രീകരണം മാര്‍ച്ചില്‍

Web Desk
1 Min Read

കൊച്ചി: തമിഴ് എഴുത്തുകാരനും ചരിത്രകാരനും കവിയുമായ പെരുമാള്‍ മുരുകന്റെ പ്രശസ്ത ചെറുകഥ ‘കൊടിത്തുണി’ തമിഴില്‍ സിനിമയാകുന്നു. നടനും ഗായകനുമായ ഫിറോസ് റഹീം, ഛായാഗ്രാഹകന്‍ അന്‍ജോയ് സാമുവല്‍ എന്നിവര്‍ ചേര്‍ന്ന് എന്‍ജോയ് ഫിലിംസ്‌ന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം വിപിന്‍ രാധാകൃഷ്ണനാണ് സംവിധാനം ചെയ്യുന്നത്.

city exchange

പെരുമാള്‍ മുരുകന്റെ ‘കൊടിത്തുണി’ എന്ന ചെറുകഥയുടെ പുതിയ വ്യാഖ്യാനമായാണ് ചിത്രം ഒരുങ്ങുന്നത്.

നിര്‍മ്മാതാക്കളില്‍ ഒരാളായ അന്‍ജോയ് സാമുവല്‍ തന്നെയാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ ഷൂട്ടിംഗ് തമിഴ്‌നാട്ടില്‍ ആരംഭിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. അഭിനേതാക്കളുടെയും സാങ്കേതിക കലാകാരന്മാരുടെയും വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.

പെരുമാള്‍ മുരുകന്റെ ‘അര്‍ധനാരീശ്വരന്‍’ എന്ന നോവല്‍
പെന്‍ഗ്വിന്‍ ബുക്ക്‌സ് ഇംഗ്ലീഷില്‍ ‘വണ്‍ പാര്‍ട്ട് വുമണ്‍’ എന്ന പേരില്‍ പുറത്തിറക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ ചില സംഘടനകള്‍ ഈ പുസ്തകത്തിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങി. പിന്നീട് തമിഴ്‌നാട്ടിലെ പല ഭാഗങ്ങളിലും പ്രതിഷേധങ്ങളുണ്ടായി. പുസ്തകത്തിന്റെ പ്രതികള്‍ കത്തിക്കുകയും ചെയ്തു. അങ്ങനെ രാജ്യത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട എഴുത്തുകാരാനാണ് പെരുമാള്‍ മുരുകന്‍.

- Advertisement -
Ad image

ഒടുവില്‍ നോവലിലെ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്ത് വിപണിയിലുള്ള കോപ്പികള്‍ പിന്‍വലിച്ചു. നാമക്കല്‍ ജില്ലയില്‍ തിരുച്ചെങ്കോട് നിന്ന് ഉയര്‍ന്ന ഭീഷണികള്‍ക്കുമുന്നിലാണ് പെരുമാള്‍ മുരുകന്‍ സാഹിത്യജീവിതം അവസാനിപ്പിച്ചത്.

മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയാണ് പെരുമാള്‍ മുരുഗനെ എഴുത്തുജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

Share This Article
Leave a Comment
error: Content is protected !!