അനുവാദമില്ലാതെ അതിര്‍ത്തി കടന്ന അഫ്ഗാന്‍ വിമാനം വെടിവെച്ചിട്ടു

Web Desk
1 Min Read

കാബൂള്‍: അനുവാദമില്ലാതെ ഉസ്‌ബെക്കിസ്ഥാന്‍ അതിര്‍ത്തി കടന്നെത്തിയ അഫ്ഗാനിസ്ഥാന്‍ സൈനിക വിമാനം ഉസ്‌ബെക്ക് വ്യോമ സേന വെടിവെച്ചിട്ടു.

city exchange


അഫ്ഗാന്‍ സൈനിക വിമാനം അനുവാദമില്ലാതെയാണ് തങ്ങളുടെ വ്യോമാതിര്‍ത്തി കടന്നതെന്നും അന്വേഷണം പ്രഖ്യാപിച്ചതായും ഉസ്ബക്കിസ്ഥാന്‍ സര്‍ക്കാര്‍ വക്താവ് ബഖ്റൂം സുല്‍ഫിക്കറോവ് അറിയിച്ചു. അനുവാദമില്ലാതെ പറന്നെത്തിയ വിമാനം തങ്ങള്‍ വെടിവെച്ചിട്ടതായി ഉസ്‌ബെക്ക് അധികൃതര്‍ അറിയിച്ചു.


എന്നാല്‍ അഫ്ഗാന്‍ സൈനിക വിമാനത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്നോ രക്ഷപ്പെട്ടുവെന്നോ എന്ന കാര്യത്തില്‍ ഉസ്‌ബെക്ക് അധികൃതര്‍ കൃത്യമായ വിവരം നല്കിയിട്ടില്ല. എന്നാല്‍ റഷ്യന്‍ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം വിമാനത്തില്‍ നിന്നും പൈലറ്റ് ചാടി രക്ഷപ്പെട്ടെങ്കിലും പരിക്കേറ്റിട്ടുണ്ട്.


അഫ്ഗാനിസ്ഥാനോട് ചേര്‍ന്ന ഉസ്ബക്കിസ്ഥാനിലെ തെക്കേ അറ്റത്തുള്ള സര്‍ക്സോണ്ടാരിയോ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് വിമാനം തകര്‍ന്നു വീണത്. ഉസ്ബക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന 84 അഫ്ഗാന്‍ സൈനികരെ കഴിഞ്ഞ ദിവസം സുരക്ഷാ സേന കസ്റ്റഡിയിലെടുത്തിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!