അങ്കണവാടികള്‍ക്ക് ഉപകരണങ്ങള്‍ നല്‍കി

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് 22- 23 വാര്‍ഷിക പദ്ധതിയില്‍ തുക വെച്ചു നടപ്പാക്കിയ അങ്കണവാടികള്‍ക്കു നല്‍കുന്ന ഉപകരണങ്ങള്‍ വിതരണം ചെയ്തു. അങ്കണവാടികള്‍ക്ക് ഗ്യാസ് സ്റ്റൗ, ഫാന്‍, കസേര, ഫുഡ് കണ്ടെയിനര്‍ എന്നിവയാണ് വിതരണം ചെയ്തത്.

city exchange

പഞ്ചായത്ത് അങ്കണത്തില്‍ നടന്ന വിതരണ ഉദ്ഘാടനം ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് സാധനങ്ങള്‍ അങ്കണവാടി ടീച്ചര്‍മാര്‍ക്ക് നല്‍കി നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് കെ എസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി മുഖ്യപ്രഭാഷണം നടത്തി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റൂബി ജിജി, ഷീല ജോസ്, അംഗങ്ങളായ പി എസ് യൂസഫ്, രാജേഷ് പുത്തനങ്ങാടി, രമണന്‍ ചേലാക്കുന്ന്, അലീഷ ലിനീഷ്, ലൈല അബ്ദുല്‍ ഖാദര്‍, സുബൈദ യൂസഫ്, പഞ്ചായത്ത് സെക്രട്ടറി പി കെ മഹേഷ് കുമാര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ വിനീത, ഇ എം ഷെരീഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!