ക്രൗഡ് ആര്‍ട്ടിസ്റ്റുകള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കണം: സംവിധായകന്‍ അനില്‍ ബാബു കലാകേളി

Web Desk
1 Min Read

തിരുവനന്തപുരം: സിനിമയിലെ ക്രൗഡ് ആര്‍ട്ടിസ്റ്റുകള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കണമെന്ന് നവാഗത സംവിധായകന്‍ അനില്‍ ബാബു കലാകേളി. ക്രൗഡ് ആര്‍ട്ടിസ്റ്റുകളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇടത്തല പാപ്പാന്‍ എന്ന സിനിമ സംവിധാനം ചെയ്യുകയാണ് ഇദ്ദേഹം.

city exchange

‘ഞാന്‍ രചന നിര്‍വഹിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇടത്തല പാപ്പാന്‍. സിനിമയിലെ ക്രൗഡ് ആര്‍ട്ടിസ്റ്റുകളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് സിനിമ ഒരുക്കുന്നത്. ഒരു ലക്ഷ്യം കൂടി ഈ സിനിമയുടെ പിന്നിലുണ്ട്. സിനിമയില്‍ ക്രൗഡ് ആയിട്ട് വരുന്ന ആര്‍ട്ടിസ്റ്റുകള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കണമെന്ന ആവശ്യം ചൂണ്ടിക്കാട്ടുക എന്നതാണ് അത്. ഇത്തരം ആര്‍ട്ടിസ്റ്റുകള്‍ക്ക് 1500 രൂപയോളം പ്രതിഫലം ഉണ്ട്. എന്നാല്‍ അത് പൂര്‍ണമായും അവര്‍ക്ക് കിട്ടുന്നില്ല. ഉള്ള ക്യാഷ് പോലും പലപ്പോഴും വൈകിയാണ് കിട്ടുന്നതെന്ന് ചില ആര്‍ട്ടിസ്റ്റുകള്‍ പരാതി പറഞ്ഞിട്ടുണ്ട്. ആഴ്ചകളും മാസങ്ങളും എടുത്തേയ്ക്കാം. സിനിമയുടെ നിര്‍മാതാവ് എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്‌നീഷ്യന്മാര്‍ക്കും പ്രതിഫലം നല്‍കുന്നുണ്ട്. ക്രൗഡ് ആര്‍ട്ടിസ്റ്റുകള്‍ക്കുമുള്ള പ്രതിഫലവും കുറവ് വരുത്താതെ പൂര്‍ണമായും നല്‍കണം. അവരെ വിളിക്കുന്നവര്‍ അത് നല്‍കാന്‍ തയ്യാറാകണം.

- Advertisement -
Ad image

ക്രൗഡ് ആര്‍ട്ടിസ്റ്റുകളുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും പരിഹാരം കണ്ടെത്താനുമുള്ള കൂട്ടായ്മയാണ് കൊച്ചിന്‍ കലാകേളി. ഒരു അവസരം കിട്ടുമെന്നുള്ള പ്രതീക്ഷയില്‍ ഏറെ കഷ്ടപ്പാട് സഹിച്ചാണ് വിദൂര സ്ഥലങ്ങളില്‍ നിന്നുവരെ ക്രൗഡ് ആര്‍ട്ടിസ്റ്റുകള്‍ ലൊക്കേഷനില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ അവരുടെ വിഷമം മനസ്സിലാക്കണം എന്നാണ് കലാകേളിയുടെ പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത്. ക്രൗഡ് ആര്‍ട്ടിസ്റ്റുകള്‍ വര്‍ക്ക് കഴിഞ്ഞ് ലൊക്കേഷനില്‍ നിന്നു പോകുമ്പോള്‍ തന്നെ അവര്‍ക്കുള്ള പ്രതിഫലം നല്‍കണം. ഒരുപാട് പേരുടെ കഷ്ടപ്പാടും പരിശ്രമവും ആണ് ഒരു സിനിമയുടെ വിജയം. കൊച്ചിന്‍ കലാകേളി ക്രൗഡ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒപ്പമുണ്ടാകും’.

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇടത്തല പാപ്പാന്‍ സിനിമയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. സിനിമയുടെ പോസ്റ്ററും പ്രകാശനം ചെയ്തു.

Share This Article
Leave a Comment
error: Content is protected !!