
കോഴിക്കോട്: ഫര്‍ണ്ണിച്ചര്‍, വീട്ടുപകരണ വിപണന രംഗത്ത് ഇന്ത്യയിലെ മുന്‍നിരക്കാരായ പെപ്പര്‍ ഫ്രൈയുടെ മലബാറിലെ ആദ്യത്ത സ്റ്റുഡിയോ കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചു.
ഹിമ എന്റര്‍പ്രൈസുമായി സഹകരിച്ച് പ്രവര്‍ത്തനമാരംഭിക്കുന്ന സ്റ്റുഡിയോ കോഴിക്കോട് പാലാഴി പന്തീരങ്കാവിലെ ഹൈ ലൈറ്റ് മാളിനു എതിര്‍വശത്തുള്ള ഹെന്ന ടവറി (ഒറിയോണ്‍ ടവര്‍)ലാണ് സ്ഥിതി ചെയ്യുന്നത്.

1558 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള കാര്‍പ്പെറ്റ് ഏരിയയിലാണ് സ്റ്റുഡിയോ.
പെപ്പര്‍ ഫ്രൈയുടെ വെബ്‌സൈറ്റില്‍ ലഭ്യമായ ലക്ഷത്തിലധികം ഉത്പന്നങ്ങളില്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കപ്പെട്ട ഫര്‍ണ്ണിച്ചറുകളും വീട്ടുപകരണങ്ങളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഉന്നത നിലവാരമുള്ള ഫര്‍ണ്ണിച്ചറുകളില്‍ ഉപയോഗിച്ചിരിക്കുന്ന തടിയുടെ ഫിനിഷിംഗും ഗുണമേന്മയും വാങ്ങുന്നതിന് മുന്‍പ് സ്പര്‍ശിച്ചും അനുഭവിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്വപ്‌നഭവന സ്റ്റുഡിയോകളില്‍ സൗകര്യമുണ്ടാകും. കോംപ്ലിമെന്ററി ഡിസൈന്‍ കണ്‍സള്‍ട്ടന്‍സി സേവനം നല്‍കുന്ന ഡിസൈന്‍ വിദഗ്ധരും ഇവിടെയുണ്ടാകും.


ഇന്ത്യയിലെ ഫര്‍ണ്ണിച്ചര്‍, വീട്ടുപകരണ രംഗത്തെ ഒമ്‌നി ചാനല്‍ വിപണിയിലെ ശക്തമായ സാന്നിധ്യമാകാനുള്ള കമ്പനിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഓഫ് ലൈന്‍ വിപുലീകരണം.
2014ല്‍ ആദ്യത്തെ സ്റ്റുഡിയോക്ക് തുടക്കം കുറിച്ച പെപ്പര്‍ ഫ്രൈയ്ക്ക് നിലവില്‍ രാജ്യത്തെ 40ലധികം നഗരങ്ങളിലായി 15 സ്റ്റുഡിയോകളുണ്ട്. പെപ്പര്‍ഫ്രൈയുടെ ഏറ്റവും വലിയ വിപണിയായ ദക്ഷിണേന്ത്യയില്‍ ബാംഗളൂര്‍, ചെന്നൈ, ഹൈദരാബാദ്, മാംഗ്ലൂര്‍, കൊച്ചി, മൈസൂര്‍, ഹുബ്ലി, തിരുവനന്തപുരം, മധുരൈ, കോയമ്പത്തൂര്‍, വിശാഖപട്ടണം, ഇപ്പോള്‍ കോഴിക്കോട് എന്നിവിടങ്ങളിലായി 27 സ്റ്റുഡിയോകളാണുള്ളത്.


